Foot Ball Top News

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത്

April 4, 2019

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത്

ആധികാരിക ജയം സ്വന്തമാക്കിയ സിറ്റി ലിവര്പൂളിനെ വെല്ലുവിളിക്കുന്നത് തുടരുന്നു. എത്തിഹാദ് മൈതാനിയിൽ നടന്ന മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. 79% സമയവും പന്ത് കൈവശം വെച്ച സിറ്റി സ്കോർ നില രണ്ടിൽ ഒതുക്കിയതിൽ ഒരു ചെറിയ വിഭാഗം ആരാധകർ നിരാശരായേക്കും. എന്നാൽ കെവിൻ ഡി ബ്രൂയ്‌ന തന്റെ പഴയ പ്രതാപത്തിലേക്കു മടങ്ങി വരുന്നു എന്ന് സൂചന നൽകിയ മത്സരമായിരുന്നു ഇത്. കളിയുടെ 6 ആം മിനുട്ടിൽ തന്നെ അദ്ദേഹത്തിലൂടെ സിറ്റി മുന്നിൽ വന്നിരുന്നു. ലിറോയ് സാനെയാണ് വലചലിപ്പിച്ച [44 മിനുട്ട് ] മറ്റൊരു താരം.

ഈ വിജയത്തോടെ സിറ്റി 32 കളികളിൽ നിന്ന് 80 പോയിന്റുമായി ലീഗിൽ മുന്നിട്ട് നിൽക്കുന്നു. ഇതേ കളികളിൽ നിന്ന് 79 പോയിന്റുമായി ലിവർപൂൾ തൊട്ടു പുറകിൽ ഉണ്ട്. ഇനി വെറും 6 മത്സരങ്ങൾ മാത്രം അവശേഷിക്കെ ലീഗ് പോരാട്ടം എങ്ങോട്ടു പോകും എന്ന ആശങ്കയിലാണ് ഇരു ടീമുകളുടെയും ആരാധകർ. സിറ്റിക് ഇനി ടോട്ടൻഹാമിനെയും [ഹോം] മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും [എവേ] നേരിടാനുണ്ട്. ലിവര്പൂളിനാണെ ഇനി സ്വന്തം മൈതാനിയിൽ ചെൽസിയെ നേരിടേണ്ടത് ഒഴിച്ചാൽ വലിയ മത്സരങ്ങൾ ഒന്നും ഇല്ല. ഏതായാലും ആവേശകരമായ അവസാനത്തിലേക്കാണ് പ്രീമിയർ ലീഗ് നീങ്ങികൊണ്ടിരിക്കുന്നത്.

Leave a comment