Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവി അണിയിച്ചു വൂൾവസ്

April 3, 2019

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവി അണിയിച്ചു വൂൾവസ്

ടോപ് ഫോർ മോഹങ്ങൾക്ക് തിരിച്ചടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി. ഈ സീസണിലെ കറുത്ത കുതിരകളായ വൂൾവസ് ആണ് ചുവന്ന ചെകുത്താന്മാരെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വൂൾവസിന്റെ വിജയം. അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോട് ആണെന്നിരിക്കെ, ആൽമവിശ്വാസത്തിനു ഒരു വിജയം യുണൈറ്റഡ് അത്രമേൽ അനിവാര്യമായിരുന്നു. ഈ തോൽവി അവരെ ബാഴ്സയ്ക്കെതിരെ സമ്മർദ്ദത്തിൽ ആക്കും എന്ന് തീർച്ച.

യുണൈറ്റഡ് ആണ് സ്കോറിന് ആരംഭിച്ചത്. ഫ്രെഡ് നൽകിയ പാസ് ബോക്സിനു വെളിയിൽ നിന്ന് മക്റ്റോമിനെയ് അതിസുന്ദരവും ശക്തിയേറിയതുമായ ഒരു ഷോട്ട് പായിച്ചു വലചലിപ്പിക്കുകയായിരുന്നു [13 ആം മിനുട്ട്]. ഡാലോട് നൽകിയ ഒരു പാസ് ലുകാകു ഹെഡ് ചെയ്തത്, വൂൾവസ് ഗോളി പാട്രിഷിയോ സേവ് ചെയ്തില്ലായിരുനെങ്കിൽ അവർ നേരത്തെ മുന്നിൽ എത്തേണ്ടതായിരുന്നു. 25 ആം മിനുട്ടിൽ വോൾവ്‌സ് സമനില ഗോൾ അടിച്ചു. ഡി ഗയ നൽകിയ പാസ് ക്ലിയർ ചെയ്യാൻ ഫ്രഡിന് കഴിയാതെ വന്നു. ഇത് മുതലെടുത്ത ജിമെനസ് യോട്ടെക് പാസ് കൊടുക്കുകയും ഡിയാഗോ യോട്ടാ ഗോൾ ആക്കി മറ്റുകെയും ആയിരുന്നു. 57 ആം മിനുട്ടിൽ ആഷ്ലി യങ് ചുപ്പ് കാർഡ് കണ്ടു പുറത്തു പോയത് യുണൈറ്റഡിനെ സമ്മർദ്ദത്തിലാക്കി. 77 ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്. റൂബെൻ നവാസ് കൊടുത്ത കിണ്ണം കാച്ചിയ ക്രോസ്സ് യുണൈറ്റഡ് പ്രതിരോധത്തെ ആശയകുഴപ്പത്തിലാക്കുകയും യുണൈറ്റഡ് ഡിഫൻഡർ ക്രിസ് സ്മോള്ളിങ്ന്റെ കാലിൽ കൊണ്ട് ഗോൾ ആകുകയും ആയിരുന്നു. 10 പേരുമായി കളിച്ചിട്ടും ഒരു ഗോൾ തിരിച്ചടിക്കാൻ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വോൾവ്‌സ് ഗോളി പട്രിഷിയോ അവർക്കു വിലങ്ങ് തടിയായി നിന്ന്.

ചുവന്ന ചെകുത്താന്മാരെ ചില്ലറയായിട്ടല്ല ഈ തോൽവി ബാധിച്ചിരിക്കുന്നത്. ഈ സീസണിൽ ഒരു ട്രോഫി നേടാനുള്ള അവസരം അവർ വൂൾവസിനോട് തന്നെ തോറ്റു ഫ്.എ. കപ്പിൽ പുറത്തായപ്പോൾ അസ്തമിച്ചതാണ്. ചാമ്പ്യൻസ് ലീഗിൽ ആവട്ടെ എതിരാളികൾ കരുത്തരായ ബാഴ്സയും. ഈ തോൽവി അവരുടെ ടോപ് ഫോർ പ്രതീക്ഷക്ക് മങ്ങൽ ഏല്പിക്കുകയും ചെയ്തു  സോഴ്‌സ്‌കറെ കാത്തിരിക്കുന്നത് അതി തീവ്രമായ പരീക്ഷണങ്ങൾ ആയിരിക്കും എന്ന് ഉറപ്പിക്കാം.

Leave a comment