Foot Ball Top News

ലിവർപൂളിന്റെ കിരീട മോഹങ്ങൾക്ക് തടയിടാൻ ടോട്ടൻഹാമിന്‌ ആകുമോ ?

March 30, 2019

ലിവർപൂളിന്റെ കിരീട മോഹങ്ങൾക്ക് തടയിടാൻ ടോട്ടൻഹാമിന്‌ ആകുമോ ?

അന്തരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞു ഫുട്ബോൾ ആരാധകർ ക്ലബ് ഫുട്ബോളിലേക്കു വീണ്ടും ശ്രദ്ധ മാറ്റുന്ന ആഴ്ചയാണ് ഇത്. യൂറോപ്പിലെ എല്ലാ പ്രധാന ലീഗുകളും വീണ്ടും കാഹളനാദത്തോട് കൂടെ കളികളെ വരവേൽക്കുന്നു. ഇംഗ്ലണ്ടിലെ ഈ ആഴ്ചയിലെ പ്രധാന ആകർഷണം ആൻഫീൽഡിൽ ടോട്ടൻഹാം ലിവർപൂളിനെ നേരിടുന്നതാണ്.

ലിവർപൂൾ ഒരു കളി മാഞ്ചസ്റ്റർ സിറ്റിയേക്കാൾ കൂടുതൽ കളിച്ചു പോയിന്റ് പട്ടിക ലീഡ് ചെയ്യുന്നു. ടോട്ടൻഹാം ആവട്ടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാളും 13 പോയിന്റ് കുറഞ്ഞു മൂന്നാം സ്ഥാനം നിലനിർത്തുന്നു. ലിവർപൂളിന് സിറ്റിയെ വിടാതെ പിന്തുടരണമെങ്കിൽ ജയം അനിവാര്യമാണ്. ടോപ് ഫയർ പോരാട്ടം കനത്ത സാഹചര്യത്തിൽ ടോട്ടൻഹാമിന് സമനില എങ്കിലും നേടിയേ തീരു എന്ന അവസ്ഥയിലായി. അതി മനോഹരമായ സായാഹ്നം ഞായറാഴ്ച ആൻഫീൽഡ് ഫുട്ബോൾ പ്രേമികൾക്ക് ഒരുക്കും എന്ന് തീർച്ച.

കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഒരു പുതിയ കളിക്കാരനെ പോലും കൈമാറ്റ വിപണിയിൽ വാങ്ങാതെയാണ് ടോട്ടൻഹാം ഈ മികവ് പുലർത്തുന്നത്. ഹാരി കെനും ഡെലെ അലിയും സോണും നയിക്കുന്ന ആക്രമണ നിര ഏതു ടീമിനെതിരെയും വലചലിപ്പിക്കാൻ കഴിവുള്ളവരാണ്. മധ്യനിരയിൽ ആവട്ടെ എറിക്സണും സുസോക്കോയും അവരുടെ എക്കാലത്തെയും മികച്ച ഫോമിലും.ശക്തിയായ പ്രധിരോധവും ലോകത്തരാ ഗോളിയായ ലോറിസും അവർക്കു ഊർജം പകരുന്നു.

ലിവർപൂൾ ആവട്ടെ ബയേണിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തോല്പിച്ചതിന്റെ ആവേശത്തിലാണ്. അവരുടെ ഡിഫൻഡർ വാൻ ഡൈക് തിരികെ എത്തുന്നത് അവർക്കു ഗുണം ചെയ്യും. സാദിയോ മാനേ എന്ന സ്‌ട്രൈക്കറിലായിരിക്കും എല്ലാവരും ഉറ്റുനോക്കുക. സ്ഥിരതയോടു കൂടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഏക അക്രമണകാരിയാണ് അദ്ദേഹം. ഈജിപ്ഷ്യൻ ഇതിഹാസം സാലയും ഫിർമിഞ്ഞോയും കൂടി ചേരുമ്പോൾ ടോട്ടൻഹാം വിയർക്കും എന്ന് സുനിശ്ചിതം.

എന്നാൽ കളിയുടെ ഗതിയും ഫലവും പക്ഷെ നിർണയിക്കുക മധ്യനിരയാവും. വിനാൽദവും ഫാബിഞ്ഞോയും നയിക്കുന്ന ലിവർപൂളിന്റെ മധ്യനിരക്കു തുല്യ എതിരാളികളാണ് എറിക്സണും സുസോകോയും. ഒരു പക്ഷെ സുസോക്കോയെ എത്രത്തോളം തളക്കാൻ ലിവർപൂൾ മധ്യനിരക്കു കഴിയും എന്നതായിരിക്കും വിദഗ്ദ്ധർ സൂക്ഷ്മതയോടെ നോക്കിക്കാണുക. കളിയുടെ ഫലവും ഈ പോരാട്ടം നിശ്ചയിക്കാനാണ് സാധ്യത.

കളിപന്തിന്റെ പ്രവചനം : ലിവർപൂൾ 2-1 ടോട്ടൻഹാം

Leave a comment