Cricket IPL Top News

ചെന്നൈയുടെ ബൗളിംഗ് നിര…….അത് ഒന്ന് ആസ്വദിക്കേണ്ടതാണ്

March 27, 2019

author:

ചെന്നൈയുടെ ബൗളിംഗ് നിര…….അത് ഒന്ന് ആസ്വദിക്കേണ്ടതാണ്

ഐ പി എല്ലിലെ വയസൻ പട എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്‌സ്  ഈ വർഷം രണ്ടു വിജയം നേടി ജൈത്രയാത്ര തുടങ്ങി.രണ്ടു മത്സരവും അവർ കൈപ്പിടിയിലൊതുക്കിയത് ബൗളിംഗ് നിരയുടെ മികച്ച പ്രകടനം കൊണ്ടാണ്.ഐ പി എല്ലിലെ മികച്ച ബൗളിംഗ് നിരയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെത്.ബാംഗ്ലൂരിന് എതിരെ സ്പിന്നർമാർ വിക്കറ്റ് കൊയ്ത്തു നടത്തിയെങ്കിൽ ഡൽഹിക്കെതിരായുള്ള മത്സരത്തിൽ തങ്ങളുടെ എക്സ്സ്‌പീരിയൻസ് കൊണ്ട് അവരെ പരാജയപ്പെടുത്തി. ബാറ്റിംഗ് പവർപ്ലേയിലും അതുപോലെ മധ്യഓവറുകളിലും മികച്ച ഇക്കോണമിയിൽ പന്തെറിയാൻ ചെന്നൈ ബൗളെർമാർക് കഴിയുന്നു.ഡെത്ത് ഓവറുകളിൽ റൺസ് നൽകുന്നതിൽ ചെന്നൈ ബൗളെർമാർക്ക് നല്ല പിശുക്കാണ്.

ഹർഭജൻ സിംഗ്,ഇമ്രാൻ താഹിർ,ഡ്വെയ്ൻ ബ്രാവോ,രവീന്ദ്ര ജഡേജ,ഷർദുൽ താക്കൂർ,ദീപക് ചഹാർ, ഷെയിൻ വാട്സൺ എന്നിവർ അടങ്ങുന്നതാണ് ചെന്നൈയുടെ ബൗളിംഗ് നിര.അതോടൊപ്പം പാർട്ട് ടൈം സ്പിന്നർമാരായ സുരേഷ് റെയ്നയും,കേദാർ ജാദവും ചെന്നൈ ബൗളിംഗ് നിരക്ക് കരുത്ത് പകരുന്നു.ഏറ്റവും കൂടുതൽ  സ്പിൻ ബൗളർമാർ ഉള്ള ടീം ആണ് ചെന്നൈ.അതൊടൊപ്പം ഡ്വെയ്ൻ ബ്രാവോ നയിക്കുന്ന ഫാസ്റ്റ് ബൗളിങ്ങും ഏതു ബാറ്റിംഗ് നിരയെയും വെല്ലുവിളിക്കാൻ പോന്നതാണ്.  ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ 8 വിക്കറ്റാണ് സ്പിന്നർമാർ നേടിയത്.ഡെൽഹിക്കെതിരെയുള്ള മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് വിജയം നേടിക്കൊടുത്തത്.ആദ്യം ഒന്ന് പതറിയെങ്കിലും നിർണായകമായ  3 വിക്കറ്റുകൾ നേടി മത്സരം തങ്ങൾക്കനുകൂലമാക്കി.ഒപ്പം ദീപക് ചഹാർ,രവീന്ദ്ര ജഡേജ എന്നിവർ റൺസ് കൊടുക്കുന്നതിലും പിശുക്ക് കാട്ടി.

Leave a comment