Foot Ball Top News

സൗഹൃദ മത്സരം: അർജന്റീനക്ക് നിറം മങ്ങിയ ജയം

March 27, 2019

സൗഹൃദ മത്സരം: അർജന്റീനക്ക് നിറം മങ്ങിയ ജയം

താരതമ്യേന ദുർബലരായ മൊറോക്കോക്കെതിരെ അർജന്റീനക്ക് ജയം. എണ്പത്തിമൂന്നാം മിനുട്ടിൽ അത്ലറ്റികോമാഡ്രിഡ് താരം ആംഗിൾ കോറർ നേടിയ ഗോളിലാണ് അര്ജന്റീന വിജയം കൈപ്പടിയിലാക്കിയത്. ദുർബലരായ മൊറോക്കോക്കെതിരെ പേരുകേട്ട അർജന്റീനൻ നിരാശപ്പെടുത്തുന്ന കളിയാണ് കെട്ടഴിച്ചത് അർജന്റീനൻ മധ്യനിരയും മുന്നേറ്റ നിറയ്മ് മത്സരത്തിൽ പാടെ മങ്ങി. കഴിഞ്ഞ കളിയിൽ ഏറെ പഴി കേട്ട അർജന്റീനൻ പ്രതിരോധ നിര മൊറോക്കോക്ക്ർതിരായ മത്സരത്തിൽ മികവ് പുലർത്തി. മൊറോക്കോക്കെതിരെ വിറച്ചാണ് അര്ജന്റീന കഷ്ടിച്ചെങ്കിലും വിജയം നേടിയെടുത്തത്.
മുന്നേറ്റത്തിൽ ഡിബാല,ഡീപോൾ,മാർട്ടിനെസ്, സഖ്യത്തെ വിന്യസിച്ച കോച്ച് സ്‌കലേനി മധ്യ നിരയിലും പിന്നേറ്റത്തിലും പുതിയ പരീക്ഷണങ്ങളുമായാണ് മൊറോക്കോയെ നേരിടാൻ ഇറങ്ങിയത്. എന്നാൽ പരീക്ഷണങ്ങളെല്ലാം പാളിപ്പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് അര്ജന്റീനൻ നിര അവരുടെ നിലവാരത്തിനൊത്ത് ഉയരാതേ പോയത് കളിയെയും മത്സരഫലത്തെയും ഒന്നാകെ ബാധിച്ചു. മറുവശത്ത് മോറോക്കാൻ നിര അർജന്റീനൻ മുഖത്ത് ആക്രമണം വിധച്ചെങ്കിലും അതൊന്നും അർജന്റീനൻ പ്രതിരോധത്തെ ഇളക്കാൻ മാത്രമുള്ളതായിരുന്നില്ല. എങ്കിലും പരുക്കേറ്റ അർജന്റീനിയൻ മുന്നേറ്റ നിരയെ എൺപതു മിനുട്ടോളം തടഞ്ഞു നിർത്തിയ മോറോക്കാൻ പ്രധിരോധ നിര അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. അർജന്റീനൻ നിരയിൽ ഡിബാല,കൊറീയ തുടങ്ങിയവർ ഫോമിലെത്തിയതും കോപക്കു മുന്നോടിയായുള്ള ഈ വിജയവും കോച്ച് സ്‌കലെനിക്ക് ആശ്വാസം നൽകുന്നതാണ്.

Leave a comment