Foot Ball Top News

വംശീയത ഫുട്ബോളിനെ വേട്ടയാടുമ്പോൾ

March 26, 2019

വംശീയത ഫുട്ബോളിനെ വേട്ടയാടുമ്പോൾ

കറുത്ത വർഗക്കാർ കളിക്കിടെ നേരിടുന്ന വംശീയ അധിക്ഷേപം യൂറോപ്യൻ ഫുട്ബോളിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ മാരിയോ ബലോട്ടെല്ലി, ഇംഗ്ലണ്ടിൽ റഹീം സ്റ്റെർലിങ്, സ്പെയിനിൽ ഡാനി ആൽവേസ് എന്നിവരെല്ലാം ഇതിൽ നാം ഓർത്തുവെക്കാറുള്ള ഇരകളാണ്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് മോണ്ടിനെഗ്രോ മത്സരത്തിൽ ഇംഗ്ലീഷ് പ്രധിരോധകൻ ഡാനി റോസ് നേരിട്ട വംശീയവെറി ഇതിൽ ഏറ്റവും അവസാനത്തേതും. സ്വന്തം കാണികളുടെ കൈയിൽ നിന്നും, അതും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ നേരിട്ട ഈ ദുരനുഭവം, പ്രശ്നത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.

ഇതിനെതിരെ ശക്‌തമായ ഭാഷയിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിങ്. “ഞങ്ങളുടെ നിറം എന്താണന്നു ഞങ്ങൾക്ക് അറിയാം. അതിനാൽ ഞങ്ങളെ തളർത്താൻ മറ്റു വഴികൾ വല്ലതും നോക്കിക്കോളൂ” – സ്റ്റെർലിങ് ട്വിറ്ററിൽ കുറിച്ചു. അതു കൂടാതെ കളിക്കളത്തിൽ കുരങ്ങനെ പോലെ ആഘോസിച്ചു വംശീയവാദികളെ ചൊടിപ്പിക്കുകയും ചെയ്തു അയാൾ. “അവർക്കു ആരെങ്കിലും വിദ്യാഭാസം കൊടുക്കൂ”, എന്നൊരു ഹാഷ്ടാഗും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ തുടങ്ങുകയുണ്ടായി.

സ്റ്റെർലിങ്ങും നാപോളിയുടെ സെനഗൽ ഡിഫൻഡർ കൂലിബലിയും വംശീയ അധിക്ഷേപം നേരിടുന്നത് ഒരു ആരാധകൻ എന്ന നിലയിൽ എന്നെ ഏറെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇന്ന് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിങ്ങർ സ്റ്റെർലിങ് ആണന്നു കണ്ണും പൂട്ടി ആർക്കും പറയാൻ സാധിക്കും. അദ്ദേഹമാണ് ഈ സീസണിൽ കുറഞ്ഞത് 5 തവണയെങ്കിലും ഈ ഭ്രാന്തിനെ നേരിടേണ്ടി വന്നയാൾ. അതുപോലെ തന്നെയാണ് കൂലിബാലിയും. നാപോളിയുടെ ഏറ്റവും മികച്ച കളിക്കാരനും വൻകിട ക്ലബ്ബുകൾ സേവനത്തിനായി കാത്തുനിൽക്കുന്ന ഒരു കാളികാരനുമാണ് അദ്ദേഹം. പ്രതിഭയെ അംഗീകരിക്കാത്ത, തൊലിവെളുപ്പിനെ മാത്രം കാണുന്നവരെ, അവർക്കു മനസിലാകുന്ന ഭാഷയിൽ നേരിടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. റോസ് നേരിട്ട ദുരനുഭവത്തെ ശക്‌തമായി നേരിടും എന്ന് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ വാക്ക് നൽകിയിട്ടുണ്ട്. മാത്രകാപരമായ തീരുമാനം അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം.

Leave a comment