Cricket Top News

SL v/s SA: T20 പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

March 24, 2019

author:

SL v/s SA: T20 പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ശ്രീലങ്കക്കെതിരായ മൂന്നാം T20 മത്സരവും വിജയിച്ചു സൗത്ത് ആഫ്രിക്ക, ഏകദിനത്തിനു പിന്നാലെ T20 പരമ്പരയും തൂത്തുവാരി (3-0). മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ലങ്കയെ D/L നിയമപ്രകാരം 45 റൺസിന്‌ പരാജയപ്പെടുത്തിയാണ് പ്രോട്ടിയാസ് പരമ്പര സ്വന്തമാക്കിയത്.

ടോസ് നേടിയ ശ്രീലങ്ക സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയക്കയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓപ്പണർ മകാരം (15) വേഗം പുറത്തായായെങ്കിലും റീസ ഹെൻഡ്റിക്സും (52 പന്തിൽ 66) മൂന്നാമനായിറങ്ങിയ ഡ്വൈന്‍ പ്രിട്ടോറിയസും (42 പന്തിൽ പുറത്താകാതെ 77)ടീമിനെ മികച്ച സ്കോറിനു അടിത്തറ പാകി . അവസാന ഓവറുകളിൽ തകർത്തടിച്ച പ്രിട്ടോറിയസും ഡുമിനിയും (14 ബോളിൽ പുറത്താകാതെ 34) ദക്ഷിണാഫ്രിക്കൻ ടോട്ടൽ 198-ലെത്തിച്ചു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കക്ക് വേണ്ടി ഡിക്ക്വെല്ലയും ധനഞ്ജയും ചേർന്ന് മികച്ച തുടക്കം നൽകി. എന്നാൽ അഞ്ചാം ഓവറിൽ സ്കോർ 42-ൽ വച്ചു ധനഞ്ജയ 8(9) പുറത്തായതോടെ ശ്രീലങ്കയുടെ തകർച്ച തുടങ്ങി.തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി പതിനൊന്നാം ഓവറിൽ 96/6 എന്ന നിലയിലേക്കു വീണു.11.1 ഓവറിൽ സ്കോർ 111-ൽ നിൽക്കവേ മഴ എത്തി കളി 1 മണിക്കൂറോളം തടസ്സപ്പെട്ടു .ഇടവേളയ്ക്കു ശേഷം 17 ഓവറിൽ 183 റൺസ് എന്ന പുതുക്കിയ വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയുടെ പോരാട്ടം 15.4 ഓവറിൽ 137റൺസിലവസാനിച്ചു. 22 പന്തിൽ 38 നേടിയ ഓപ്പണർ ഡിക്ക്വെല്ല ആണ് ലങ്കയുടെ ടോപ്സ്കോറര്‍

സ്കോർ : ദക്ഷിണാഫ്രിക്ക –198/2(20) ശ്രീലങ്ക- 137/10(15.4) D/L ടാർഗറ്റ് 183(17ഓവർ )

മാൻ ഓഫ് ദ മാച്ച് -ട്വയിൻ പ്രിട്ടോറിയസ്
മാൻ ഓഫ് ദ സീരീസ് -റീസ ഹെൻറിക്ക്സ്

Leave a comment