Cricket IPL Top News

റസലിൽ വിസിലടിച്ച്‌ കൊൽക്കത്ത

March 24, 2019

author:

റസലിൽ വിസിലടിച്ച്‌ കൊൽക്കത്ത

ആവേശകരമായ മത്സരത്തിൽ ഹൈദരാബാദിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത സീസണിലെ തങ്ങളുടെ ആദ്യവിജയം നേടി. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി.182 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ആന്ദ്രേ റസ്സലിന്റെ ഓൾ-റൗണ്ട് മികവിൽ 2 ബോൾ ബാക്കി നിൽക്കേ 6 വിക്കറ്റിന്റെ വിജയം നേടി.ഒരു ഘട്ടത്തിൽ പതറിപ്പോയി കൊൽക്കത്തയെ കൈപിടിച്ചുയർത്തിയത് ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ടു ബാറ്റിംഗ് ആണ്.വെറും 19 പന്തിൽ നിന്നും 4 വീതം സിക്സും ഫോറും അടക്കം 49 റൺസ് നേടിയാണ് കൊൽക്കത്തയെ റസ്സൽ വിജയത്തിൽ എത്തിച്ചത്.

ടോസ് നേടിയ കൊൽക്കത്ത ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആ തീരുമാനം തെറ്റായിപ്പായി എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു സൺറൈസേഴ്സ് ടീമിന്റെ ബാറ്റിംഗ്. കേൻ വില്ലിംസൺ ഇല്ലാതിരുന്ന മത്സരത്തിൽ ഹൈദരാബാദിനെ നയിച്ചത് ഭുവനേശ്വർ കുമാറായിരുന്നു. ബൗളിംഗിനെ തുണക്കാതിരുന്ന പിച്ചിൽ മികച്ച രീതിയിൽ കളിച്ച വാർണറും ജോണി ബെയർസ്ട്രോയും 10.5 ഓവറിൽ ടീമിന്റെ സ്കോർ 100 കടത്തി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പ് 118 റൺസ് നേടി.ആദ്യം പുറത്തായത് ജോണി ബെയർസ്ട്രോ ആണ്.35 പന്തിൽ നിന്നും 39 റൺസ് ആണ് അദ്ദേഹം നേടിയത്.3 ഫോറും 1 സിക്സും നേടി. ഡേവിഡ് വാർണർ ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.53 പന്തിൽ നിന്നും 85 റൺസ് നേടിയ വാർണർ 9 ബൗണ്ടറിയും 3 സിക്സും അടിച്ചു.അവസാന ഓവറുകളിൽ തകർത്തടിച്ച വിജയ് ശങ്കർ 2 വീതം സിക്സും ഫോറും അടക്കം 40 റൺസ് നേടി ടീം സ്കോർ കടത്തി. 3 ഓവറിൽ 32 റൺസിന്‌ 2 വിക്കറ്റ് നേടിയ റസ്സൽ സ്കോറിന് ഹൈദരാബാദ് പിടിച്ചുനിർത്തി.പിയുഷ് ചൗള 1 വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല.ടീം സ്കോർ 7 ഇത് നിൽക്കേ ക്രിസ് ലിൻ മടങ്ങി.പിന്നാലെ എത്തിയ റോബിൻ ഉത്തപ്പ നിതീഷ് റാണയെയും കൂട്ടി കരുതലോടെ ടീം സ്‌കോർ ഉയർത്തി.87 ൽ നിൽക്കേ ഉത്തപ്പ മടങ്ങിയെങ്കിലും നിതീഷ് റാണ പിടിച്ചു നിന്നു.തൊട്ടുപിറകെ അധികം ചലനം ഉണ്ടാക്കാതെ ദിനേശ് കാർത്തിക്കും മടങ്ങി.പിന്നലെ എത്തിയ റസ്സൽ റാണയുമൊത്ത് സ്കോർ ഉയർത്തി.118 ൽ നിൽക്കേ 47 പന്തിൽ നിന്നും 8 ഫോറും 3 സിക്സും അടക്കം 68 റൺസ് നേടി റാണ മടങ്ങി. എന്നിട്ടും പതറാതെ കളിച്ച റസ്സൽ ഷുബ്‌മാൻ ഗില്ലുമൊത്ത് ടീമിനെ വിജയത്തിലെത്തിച്ചു.ഗിൽ 10 പന്തിൽ നിന്നും 2 സിക്സ് ഉൾപ്പടെ 18 റൺസ് നേടി റസ്സലിനു പിന്തുണ നൽകി. ഹൈദരാബാദിന് വേണ്ടി ഷാകിബ് അൽ ഹസൻ, സന്ദീപ് ശർമ്മ, സിദ്ധാർഥ് കൗൾ, റഷീദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Leave a comment