Cricket Top News

വനിതാ ക്രിക്കറ്റ്: ജൂലാനും സ്‌മൃതിയും ഒന്നാം സ്ഥാനത്തു തന്നെ

March 23, 2019

author:

വനിതാ ക്രിക്കറ്റ്: ജൂലാനും സ്‌മൃതിയും ഒന്നാം സ്ഥാനത്തു തന്നെ

വനിതകളുടെ ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയും ഫാസ്റ്റ് ബൗളർ ജൂലെൻ ഗോസ്വാമിയും ഐ സി സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു.അവസാനം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ മികച്ച ബാറ്റിംഗ് പ്രകടനം ആണ് മന്ദാനയെ ഒന്നാം സ്ഥാനത്തു തന്നെ നിർത്തിയത് .ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തു ഓസ്ട്രേലിയയുടെ എലീസ് പെറിയാണ്.ഇന്ത്യൻ ക്യാപ്ടൻ മിതാലി രാജ് നാലാം സ്ഥാനത്താണ്.ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിൽ മാറ്റമില്ല.ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തു ഓസ്ട്രേലിയയുടെ ജെസ് ജോനാസൺ ആണ്.5 ആം സ്ഥാനത്തു ആണ് ഇന്ത്യയുടെ മറ്റൊരു ബൗളർ ശിഖ പാണ്ഡെ.ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ പുതിയ മാറ്റം ഒന്നും വന്നിട്ടില്ല.ഇല്ലൈസ് പെറി തന്നെ ഒന്നാം സ്ഥാനം നിലനിർത്തി.

Leave a comment