Foot Ball Top News

അർജന്റീന vs വെനിസ്വേല – ഡിബാലയെ ഒഴിവാക്കി ആദ്യ ഇലവൻ പ്രഖ്യാപിച്ച് സ്കലോണി

March 22, 2019

അർജന്റീന vs വെനിസ്വേല – ഡിബാലയെ ഒഴിവാക്കി ആദ്യ ഇലവൻ പ്രഖ്യാപിച്ച് സ്കലോണി

വെനസ്വലക്കെതിരായ സൗഹൃദ മത്സരത്തിനുള്ള അർജന്റീനയുടെ ആദ്യ ഇലവൻ തീരുമാനിച്ചു. ഇടവേളക്കു ശേഷം മെസി ടീമിൽ തിരിച്ചെത്തിയപ്പോൾ ഡിബാല ആദ്യ ഇലവനിൽ ഉൾപ്പെട്ടില്ല എന്നത് അതിശയമുളവാക്കി. നിരവധി മാറ്റങ്ങൾ സ്കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ നേരത്തെ പ്രതീക്ഷിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അർജൻറീന ടീം.
റിവർ പ്ലേറ്റ് താരം ഫ്രാങ്കോ അർമാനി ഗോൾ വല കാക്കും. ഗോൺസാലോ മോണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനസ്,ടോട്ടനം ഹോസ്പറിന്റെ ജൂലിയൻ ഫോയ്ത്ത്, സെവിയ്യയുടെ മെർക്കാഡോ, അയാക്സിന്റെ ടാഗ്ലിയാഫികോ എന്നിവർ പ്രതിരോധക്കോട്ട കാക്കും…
മധ്യനിരയിൽ പാരഡെസും, ലൊസെൽസോയും കളി മെനയുമ്പോൾ മുന്നേറ്റത്തിൽ മെസിക്കൊപ്പം ഇന്റർമിലാന്റെ ലൊട്ടാരോ മാർട്ടിനെസ്, അമേരിക്കൻ ലീഗിലെ അറ്റ്ലാൻറ താരം പിറ്റി മാർട്ടിനെസ് എന്നിവർ കുന്തമുനകളാകും…
കോപ്പ അമേരിക്കക്ക് മുന്നോടിയായി സന്തുലിതമായ ടീമുണ്ടാക്കുക എന്നതിന്റെ ഭാഗമായാണ് സ്കലേണി ടീമിനകത്ത് പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ഇതിന് അർജന്റീനൻ ഫുട്ബോൾ അസോസിയഷന്റെയും ക്യാപ്റ്റൻ മെസിയുടെയും പൂർണ്ണ പിന്തുണ സ്കലേനിക്കുണ്ട്…
ഇന്ന് രാത്രി 1.30ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനമായ വാൻഡ മെട്രോ പൊളിറ്റാനയിൽ വച്ചാണ് അർജൻറീന വെനിസേല മത്സരം.

Leave a comment