Foot Ball Top News

അങ്ങനെ കെ പി രാഹുലും കേരളത്തിൽ എത്തി

March 19, 2019

author:

അങ്ങനെ കെ പി രാഹുലും കേരളത്തിൽ എത്തി

ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരം, കേരളത്തിന്റെ അഭിമാനം കെ പി രാഹുൽ കേരള ബ്ലാസ്റ്റേഴ്സിൽ.ഐ ലീഗിലെയും അണ്ടർ 17 വേൾഡ് കപ്പിലേയും മികച്ച പ്രകടനം ആണ് ഈ മുന്നേറ്റക്കാരന് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്.അടുത്ത സീസണിൽ രാഹുൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും.കേരള മുന്നിരയിൽ സഹലിനും,പ്രശാന്തിനും ഒപ്പം കൂട്ടായി ഒരു മലയാളി കൂടിയായി.കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിലും കളിച്ചിരുന്നു.ഈ ഐ ലീഗ് സീസണിൽ 3 ഗോളുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് ഈ 19 കാരനായ തൃശൂർക്കാരൻ.കഴിഞ്ഞ സീസണിലെ ഐ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ അടിച്ചു.

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന 5-മത്തെ ലോകകപ്പ് താരമാണ് രാഹുൽ.രാഹുലിന് പുറമെ ധീരജ് സിങ്, ജെക്സന്‍ സിങ്, മുഹമ്മദ് റാകിപ്, നൊങ്ഡംബ നരോം എന്നിവരെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ സ്വന്തമാക്കിയിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *