ചെൽസീക് പരാജയം – ടോപ് ഫോർ പ്രതീക്ഷക്കു തിരിച്ചെടി
എവെർട്ടൻ തങ്ങളുടെ മൈതാനിയിൽ നടന്ന മത്സരത്തിൽ ചെൽസീയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ബ്രസീലിയൻ തരാം റിച്ചറിൽസൺ (49), ഐസ്ലാൻഡ് തരാം സിഗുഡ്സൺ (72 -പെനാൽറ്റി ) എന്നിവരാണ് എവെർട്ടനു വേണ്ടി വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും.
.
ഇതോടെ ചെൽസി മാനേജർ മൗറിസിയോ സറിയുടെ മേൽ സമ്മർദ്ദം ഏറുകയാണ്. 57 പോയിന്റുമായി അവർ 6 ആം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ആഴ്സണലുമായി 3 പോയിന്റ് വ്യത്യാസമേ ഉള്ളുവെങ്കിലും ആഴ്സണലിന് ഇനി ദുർബലരായ ടീമുകളുമായിട്ടാണ് കളികൾ മുഴുവൻ. ചെൽസീക് മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും ലിവര്‍പൂളിനെയും അവരുടെ മൈതാനിയിൽ നേരിടാനും ഉണ്ട്. വളരെ അധികം വിമര്‍ശനങ്ങളാണ് മാനേജർ സറി ഇതോടെ ഏറ്റുവാങ്ങിയിരിക്കുന്നത്. ടോപ് ഫോർ ഫിനിഷ് അസാധ്യമായാൽ അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്നു ഉറപ്പാണ്.