Foot Ball Top News

ഐ എസ് ൽ :കപ്പ് ഉയർത്തി ബാംഗ്ലൂർ

March 17, 2019

author:

ഐ എസ് ൽ :കപ്പ് ഉയർത്തി ബാംഗ്ലൂർ

ഐ എസ് ൽ കിരീടം നേടി ബാംഗ്ലൂർ.ബാംഗ്ലൂരിന്റെ ആദ്യ കിരീടനേട്ടം ആണ് ഇത്.എഫ് സി ഗോവയെ ഒറ്റ ഗോളിന്റെ മാർജിനിൽ പരാജയപ്പെടുത്തി ആയിരുന്നു ബാംഗ്ലൂരിന്റെ വിജയം.രാഹുൽ ഭേകെ 117 ആം മിനിറ്റിൽ ആണ് വിജയഗോൾ നേടിയത്.എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ കളി പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് കടക്കും എന്ന് തോന്നിയ നിമിഷത്തിലായിരുന്നു ബാംഗ്ലൂരിന്റെ വിജയഗോൾ.രാഹുൽ ഭേകെ ആണ് ഹീറോ ഓഫ് ദി മാച്ച്.ഫസ്റ്റ് വിസിൽ മുതൽ ഉണർന്ന് കളിച്ച ഇരുടീമുകൾക്കും പക്ഷെ വല കുലുക്കാൻ പറ്റിയില്ല.ബാംഗ്ലൂർ പോസ്റ്റിന്റെ മുൻപിൽ സന്ധുവും, ഗോവ പോസ്റ്റിന്റെ ചുവട്ടിൽ നവീൻ കുമാറും മികച്ച സേവുകളോടെ നിറഞ്ഞു നിന്നപ്പോൾ മുന്നേറ്റനിര ഏറെ വലഞ്ഞു.കിരീടം ആരുനേടിയാലും അത് അവരുടെ കന്നികിരീനേട്ടം ആയിരുന്നു.ഒടുവിൽ സൗത്ത് ഇന്ത്യൻ ഡെർബിയായ ബാംഗ്ലൂർ ഐ എസ് എല്ലിൽ തങ്ങളുടെ ആദ്യ കിരീടം നേടി.നിരവധി ഫൗളുകൾ നിറഞ്ഞ മത്സരം റെഡ് കാർഡ് വരെ നീണ്ടു. അഹമ്മദ്‌ ജാഹു ആണ് റെഡ്‌കാർഡ് കണ്ടു പുറത്തായത്.

ഈ സീസണിലെ ഗോൾഡൻ ബൂട്ടിനുടമ എഫ് സി ഗോവയുടെ ഫെറൻ കോറോമിനോസ് ആണ്.അതുപോലെ തന്നെ ഗോൾഡൻ ഗ്ലവ് ഗുർപ്രീത് സിങ് സന്ധു നേടി.ഐ എസ് ൽ ഈ വർഷത്തെ സീസണ് തിരശീല വീഴുമ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഒരുപിടി മികച്ച താരങ്ങളെ നൽകി.ധീരജ് സിംഗ്, സഹൽ അബ്ദുൽ സമദ്, സാക്കിർ മുണ്ടപ്ര,ആഷിഖ് കുരുണിയൻ,മൈക്കൽ സുസൈരാജ് തുടങ്ങി ഒട്ടേറെ താരങ്ങളെ നൽകി.വിദേശ താരങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ കളിക്കാർ ഉണ്ടായിരുന്നു.എന്നത് ഇന്ത്യൻ ഭാവി ഫുട്ബോൾ പ്രതീക്ഷകളെ ഉണർത്തുന്നു.

Leave a comment