ഭീകരാക്രമണം – ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ന്യൂ സിലൻഡ് പര്യടനം അവസാനിപ്പിച്ചു.
സുരക്ഷാ ഭീഷണി കാരണം ബംഗ്ലാദേശ് ടീം അവരുടെ ന്യൂ സിലൻഡ് പര്യടനം അവസാനിപ്പിച്ചു. 49 പേരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിൽ തലനാഴികക്കാണ് അവർ രക്ഷട്ടത്. അവസാനത്തേതും മൂന്നാമത്തേതുമായ ടെസ്റ്റ് ക്രിക്കറ്റ് ശനിയാഴ്ച നടക്കാൻ ഇരിക്കെയാണ് ഈ ദൗർഭാഗികകമായ സംഭവം നടന്നത്.
ടീം മിനിറ്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. 17 പേരടങ്ങുന്ന ടീം വെടിവപ്പ് നടന്ന പള്ളിയിൽ നിസ്കാരത്തിനായി എത്തിയിരുന്നു. പള്ളി കോമ്പൗണ്ടിൽ ഇറങ്ങിയപ്പോഴേ വെടിവെയ്പ് തുടങ്ങിയിരുന്നു. ടീം വക്താവ് ഖാലിദ് മാഷുഡ് മാധ്യമങ്ങളെ അഭിമുഖീകരിച്ചു ഇങ്ങനെ പറഞ്ഞു – “ഞങ്ങൾ വളരെ അടുത്തായിരുന്നു. ഞങ്ങൾക്ക് പള്ളിയും വെടിയൊച്ചകളും കേൾക്കാമായിരുന്നു. ഏറിയാൽ 50 അടിമാത്രം അകലെയായിരുന്നു മരണത്തിൽ നിന്ന്. എന്റെ അഭിപ്രായത്തിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരായിരുന്നു”.