ടീം അവലോകനം – 5: മുംബൈ ഇന്ത്യൻസ്

IPL IPL-Team Top News March 13, 2019

author:

ടീം അവലോകനം – 5: മുംബൈ ഇന്ത്യൻസ്

മൂന്ന് തവണ ഐ പി ൽ ചാമ്പ്യന്മാരായിരുന്ന മുംബൈക്ക് 2018 സീസൺ  അത്ര നല്ല സീസൺ ആയിരുന്നില്ല.5 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ശ്രീലങ്കൻ താരം മഹേള ജയവർധനയുടെ കോച്ചിങ്ങിലാണ്  മുംബൈ ഇറങ്ങുന്നത്.പക്ഷെ ഈ സീസണിലെ മുബൈ 2018 സീസണിലെ മുംബൈ അല്ല.നല്ല മാറ്റങ്ങളുമായി ആണ് മുംബൈ ഇറങ്ങുന്നത്.ക്വിന്റൺ ഡി കോക്ക്,രോഹിത് ശർമ്മ,ലൂയിസ്,യുവരാജ് സിംഗ് എന്നിവർ നയിക്കുന്ന ബാറ്റിംഗ് നിര അതിശക്തമാണ്.അതോടൊപ്പം കീറോൺ പൊള്ളാർഡ് എന്ന ഓൾ-റൗണ്ടറുടെ പരിചയ സമ്പത്തും മുംബൈക്ക് അനുകൂലമാണ്.മലയാളികളെ നിരാശപ്പെടുത്തുന്ന കാര്യം മലയാളി താരങ്ങൾ ആരും തന്നെ ടീമിലില്ല എന്നതാണ്.മുംബൈ ഇന്ത്യൻസ് ബുംറ, ഹർദിക് പാണ്ഡ്യാ,കൃണാൽ പാണ്ഡ്യാ,സൂര്യകുമാർ യാദവ് തുടങ്ങിയവരെയൊക്കെ നിലനിർത്തി.മുംബൈ 6 താരങ്ങളെ ആണ് ഇത്തവണ ലേലത്തിൽ വാങ്ങിയത്.അതിൽ ഏറ്റവും കൂടുതൽ തുക ബെരിൻഡർ സ്രാൻ ആണ്(3.40 കോടി രൂപ).ലസിത് മലിംഗയെ 2 കോടി രൂപക്കും ആദ്യ ഘട്ടലേലത്തിൽ ആരും വാങ്ങാതിരുന്ന യുവരാജ് സിംഗിനെ 1 കോടി രൂപക്കും ആണ് മുംബൈ വാങ്ങിയത്. മാർച്ച് 24 ആം തീയതി വാങ്കഡെ സ്റ്റേഡിയത്തിൽ ആണ് മുംബൈയുടെ ആദ്യ മത്സരം.ഡൽഹി ക്യാപിറ്റൽസ് ആണ് എതിരാളികൾ.

Team Squad:

Rohit Sharma, Hardik Pandya, Jasprit Bumrah, Krunal Pandya, Ishan Kishan, Suryakumar Yadhav, Mayank Markande, Rahul Chahar, Anukul Roy, Siddesh Lad, Adithya Thare, Evin Lewis, Keiron Pollard, Ben Cutting, Mitchel Mcclengham, Adam Milne, Jason Behrendroff, Quinton De Kock, Lasith Malinga, Anmolpreet Singh, Barinder Sran, Pankaj Jaswal, Rasikh Dar, Yuvraj Singh, Jayath Yadahv

Leave a comment

Your email address will not be published. Required fields are marked *