Cricket Top News

ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര നേടി ഓസ്ട്രേലിയ

March 13, 2019

author:

ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര നേടി ഓസ്ട്രേലിയ

ഇന്ത്യ ഓസ്ട്രേലിയ 5 ആം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്‌ട്രേലിയക്ക് 35 റൺസിന്റെ വിജയം.ഇതോടെ 5 മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ നേടി ( 3 – 2 )ഉസ്മാൻ ഖവാജ ആണ്
മാൻ ഓഫ് ദി മാച്ച് .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ്  നഷ്ടത്തിൽ 272 റൺസ് എടുത്തു.ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ ഖവാജ സെഞ്ചുറി നേടി.106 പന്തിൽ 10 ഫോറും 2 സിക്സറും അടക്കം 100 റൺസാണ് ഖവാജയുടെ സംഭാവന.കഴിഞ്ഞ ഏകദിനത്തിലെ സെഞ്ച്വറി വീരൻ ഹാൻഡ്‌സ്‌കോംബ് 52 റൺസ് എടുത്തു.ഭേദപ്പെട്ട തുടക്കമായിരുന്നു ഓസ്‌ട്രേലിയയുടെ, ആദ്യവിക്കറ്റിൽ 76  കൂട്ടിച്ചേർത്താണ് ഓപ്പണർ ആയ ആരോൺ ഫിഞ്ച്(43പന്തിൽ നിന്ന്  27റൺസ്) മടങ്ങിയത്.മികച്ച രീതിയിൽ ബാറ്റു ചെയ്ത ഖവാജ സെഞ്ച്വറി നേടി പുറത്താകുമ്പോൾ ഓസ്‌ട്രേലിയൻ സ്കോർ 175 ൽ എത്തിയിരുന്നു.പിന്നീടെത്തിയവരെല്ലാം തിളങ്ങാതെ വന്നതാണ് ഓസ്‌ട്രേലിയക്ക് 300 കടക്കാൻ കഴിയാഞ്ഞത്.ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ 48 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി ഓസ്‌ട്രേലിയൻ കുതിപ്പിന് തടയിട്ടു.കൂടാതെ മുഹമ്മദ് ഷമ്മിയും, രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്ത്തി.ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ തല്ലു വാങ്ങിയത് കുൽദീപ് യാദവ് ആണ്.10 ഓവറിൽ 74 റൺസ്,ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 273 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പതറി 15 റൺസിൽ നിൽക്കേ കഴിഞ്ഞ കളിയിൽ  സെഞ്ച്വറി നേടിയ ധവാൻ ആദ്യം പുറത്തായി.ഇന്ത്യൻ സ്കോർ  100 റൺസ് കടക്കുന്നതിനു മുൻപ് തന്നെ 3 മുൻനിര താരങ്ങൾ പവലിയനിലെത്തി.89 പന്തിൽ നാല് ഫോറുകൾ അടക്കം  56 റൺസ് എടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറെർ.പിന്നീട് തകർച്ചയിലേക്ക് പോയ ടീമിനെ കൈ പിടിച്ചുയർത്തിയത് കേദാർ ജാദവും ഭുവനേശ്വർ കുമാറും ചേർന്ന 7 ആം  വിക്കറ്റ് കൂട്ടുകെട്ടാണ്.54 പന്തിൽ നിന്ന്  3 ഫോറും 2 സിക്സും അടക്കമാണ് ഭുവി 46 റൺസ് നേടിയത്.57 പന്തിൽ നിന്നും 4 ഫോറും 1 സിക്സും അടക്കം 44 റൺസാണ് കേദാർ ജാദവ് നേടിയത്. ഇവർ ചേർന്ന കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും,ഇരുവരും മടങ്ങിയതോടെ ഇന്ത്യ തോൽവി സമ്മതിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാമ്പ 46 റൺസിന്‌ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, പാറ്റ് കമ്മിൻസ്,റിച്ചാർഡ്സൺ,മർക്കസ് സ്റ്റോയ്‌നിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നാഥാൻ ലിയോണിന് ആണ് ഒരു വിക്കറ്റ്.

 

 

Leave a comment

Your email address will not be published. Required fields are marked *