ന്യൂ സിലണ്ടിന് ഇന്നിംഗ്സ് വിജയം – പരമ്പര
തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശിനെ ഒരു ഇന്നിംഗ്സ് ബാക്കി നിൽക്കേ ന്യൂസീലാൻഡ് പരാജയപ്പെടുത്തി. ബൗളെർമാരായ വാഗ്നർ, ബൗൾട് എന്നിവരാണ് വിജയശില്പികൾ.
ആദ്യം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 211 റൺസിന് പുറത്തായി. തമിം ഇക്ബാൽ (71) മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ന്യൂ സിലൻഡ് റോസ് ടെയ്ലറുടെ ഡബിൾ സെഞ്ചുറിയുടെ സഹായത്തോടെ 432 റൺസിന് ഡിക്ലയർ ചെയ്തു. ഹെൻറി നിക്കോൾസും സെഞ്ച്വറി അടിച്ചു ടീമിനെ സഹായിച്ചു.
രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 209 റൺസിന് പുറത്തായി. ആതിഥേയർക്കു 12 റൺസ് വിജയം. 9 വിക്കെറ്റ് വീഴ്ത്തിയ വാഗ്നർ ആണ് കളിയിലെ കേമൻ. ബൗൾട് 7 വിക്കെറ്റ് വീഴ്ത്തി.
ഏതായാലും ബംഗ്ലാദേശ് മറക്കാൻ ആഗ്രഹിക്കുന്ന ഒരു പര്യടനം തന്നെയായി മാറി ഇത്. ടി 20 യിലും ഏകദിന പരമ്പരയിലും ന്യൂ സിലൻഡ് സമ്പൂർണ അധിപധ്യം പുലർത്തിയിരുന്നു. ഇനി ആവേശഷിക്കുന്ന ഏക ടെസ്റ്റ് മാനം രക്ഷിക്കാനുള്ള അവസരമായി അവർ കണ്ടേക്കാം.