Cricket IPL IPL-Team Top News

ടീം അവലോകനം – 4 : സൺറൈസേഴ്‌സ് ഹൈദരാബാദ്

March 12, 2019

author:

ടീം അവലോകനം – 4 : സൺറൈസേഴ്‌സ് ഹൈദരാബാദ്

2018 ഐ പി ൽ സീസണിലെ റണ്ണർ അപ്പ് ആയ ടീം ആണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.കഴിഞ്ഞ സീസണിൽ നന്നായി പൊരുതിക്കളിച്ച ടീം ആണ് അവർ.പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ ഫൈനലിൽ ചെന്നൈയോട് 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങി.ടോം മൂഡിയുടെ കീഴിൽ തന്നെ ആണ് ഹൈദരാബാദ് ഈ സീസണിലും ഇറങ്ങുന്നത്.സൺറൈസേഴ്‌സ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം ഡേവിഡ് വാർണർ തിരിച്ചെത്തുന്നു എന്നതാണ്.ഏതാണ്ട് എല്ലാ താരങ്ങളെയും നിലനിർത്തിയ ടീം വളരെ കുറച്ചു താരങ്ങളെ മാത്രമേ ലേലത്തിൽ വാങ്ങിയിട്ടുള്ളു.ഡേവിഡ് വാർണർ നയിക്കുന്ന ബാറ്റിംഗ് നിര ശക്തമാണ്.ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ,ബേസിൽ തമ്പി തുടങ്ങിയവർ നയിക്കുന്ന പേസ് ബൗളിങ്ങും, റഷീദ് ഖാൻ,ഷാകിബ് അൽ ഹസൻ എന്നിവർ നയിക്കുന്ന സ്പിൻ നിരയും ആണ് അവർക്കു പ്രതീക്ഷ നൽകുന്നത്.24 ആം തീയതി ആണ് ഹൈദരാബാദിന്റെ ആദ്യ അങ്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് എതിരാളികൾ.

ബേസിൽ തമ്പിയാണ് ഹൈദരാബാദ് ടീമിലെ ഏക മലയാളി സാന്നിധ്യം. കഴിഞ്ഞ സീസണിലും ബേസിൽ ഹൈദരാബാദ് ടീമിനൊപ്പോം ഉണ്ടായിരുന്നു.95 ലക്ഷം മുടക്കിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് അദ്ദേഹത്തെ നിലനിർത്തിയത്.എന്നാൽ സച്ചിൻ ബേബിയെ  ഹൈദരാബാദ്  തഴഞ്ഞത് മലയാളികളെ നിരാശരാക്കി.

Team Squad:

Basil Thampi,Bhuvaneshwar Kumar, Deepak Hooda, Manish Pandey, T Natarajan, Ricky Bhui, Sandeep Sharma, Siddarth Kaul, Shreevats Goswami (wk), Khaleel Ahmed,Yusuf Pathan, Billy Stanlake, David Warner, Kane Williamson, Rashid Khan, Mohammad Nabi, Shakib Al Hasan, Jonny Bairstow, Wriddhiman Saha, Martin Guptill.

Leave a comment