Foot Ball Top News

ആൽബർട്ട് റോക്ക ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായേക്കും

March 12, 2019

author:

ആൽബർട്ട് റോക്ക ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായേക്കും

പുതിയ ഇന്ത്യൻ ദേശിയ ഫുട്ബോൾ ടീമിന്റെ പരിശീലകനെ നിയമിക്കാനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ചർച്ചകളിൽ ഉയർന്നു കേൾക്കുന്നത് ബെംഗളൂരു എഫ് സിയുടെ മുൻ സൂപ്പർ പരിശീലകനായ ആൽബർട്ട് റോക്കയുടെ പേര്.പരിശീലക സ്ഥാനത്തേക്ക് പല പ്രമുഖരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും വ്യക്തമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം മാത്രമേ പരിശീനകനെ നിയമിക്കുകയുള്ളു എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യഴാഴ്ച ബംഗളുരുവിൽ നടന്ന ഒരു ഒദ്യോഗിക ചർച്ചയ്ക്ക് ശേഷം ഒരു എ ഐ എഫ് എഫ് ഒഫീഷ്യൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് റോക്കയെ കുറിച്ച് സൂചനകൾ നൽകിയത്.മികച്ച യുവകളിക്കാരെ തിരഞ്ഞെടുക്കാനും അവരെ നന്നായി ഉപയോഗിക്കുവാനും ഈ മുൻ ബാർസിലോണ അസിസ്റ്റന്റ് കൊച്ചിന് നന്നായി അറിയാം.അദ്ദേഹം പ്ലയേഴ്‌സിന് നൽകുന്ന പോസിറ്റീവ് എനർജിയും,ഓരോ പ്ലയേഴ്‌സിനെയും നന്നായി വിനിയോഗിക്കാനുള്ള കഴിവും ആണ് അദ്ദേഹത്തെ ഹെഡ് കോച്ച് ആക്കാൻ പരിഗണിക്കാനുള്ള കാരണം.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിലെ ഭൂരിഭാഗം അംഗങ്ങൾക്കും അദ്ദേഹത്തെ കോച്ച് ആക്കാൻ സമ്മതമാണ് എന്നാണ് അറിയാൻ സാധിച്ചത്.കഴിഞ്ഞ ആഴ്ച നടന്ന ബാംഗ്ലൂരിന്റെ കളി കാണാൻ അദ്ദേഹം എത്തിയിരുന്നു.അന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വന്നിരുന്നു.
അദ്ദേഹത്തെ കോച്ച് ആക്കിയാൽ അത് ഇന്ത്യൻ ടീമിന് പുതിയ ഉണർവാകും.2019 എ എഫ് സി ഏഷ്യാകപ്പിൽ മികച്ച രീതിയിൽ ആണ് തുടങ്ങിയതെങ്കിലും നിർണായകമായ വിജയം നേടാൻ സാധിക്കാതെ ഇന്ത്യ പുറത്തായി.അതിനു പുറകെ ആണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചത്.ടീമിനെ മികച്ച റാങ്കിങ്ങിൽ എത്തിച്ച പരിശീലകൻ ആയിരുന്നു സ്റ്റീഫൻ കോൺസ്റ്റന്റൈൻ.അതെ നിലവാരത്തിൽ ഇന്ത്യൻ ഫുട്ബോൾ നിലനിൽക്കണമെങ്കിൽ ആൽബർട്ട് റോക്കയെ പോലെയുള്ള ഒരു പരിശീലകനെ ആണ് ഇൻഡ്യക് ആവശ്യം.

 

Leave a comment

Your email address will not be published. Required fields are marked *