Foot Ball Top News

സിദാനെ റയലിന് വേണം !!

March 12, 2019

സിദാനെ റയലിന് വേണം !!

മോശം പ്രകടനം തുടരുന്ന റയൽ മാഡ്രിഡിന്റെ പരിശീലകനായി സിദാൻ മടങ്ങി വന്നു. ഈ സീസണിലെ മോശം പ്രകടനമാണ് മുൻ പരിശീലകൻ സൊളാരിയുടെ കസേര തെറിപ്പിച്ചത്. ഈ സീസൺ ആദ്യമായിരുന്നു സിദാന്റെ പകരക്കാരനായി സൊളാരി വന്നത്. എന്നാൽ ല ലീഗ, കോപ്പ ഡെൽ റേ കപ്പ് , ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ഒന്നിൽ പോലും ടീമിനെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്താൻ സൊളാരിക്കായില്ല.

എന്നാൽ ചാമ്പ്യൻസ് ലീഗിലെ അജാക്സിനോട് സ്വന്തം മൈതാനിയിൽ ദയനീയമായി തോറ്റതും , തുടരെ തുടരെ ബാർസലോണയോടു പരാജയപ്പെട്ടതുമാണ് ഉടനെയുള്ള ഈ തീരുമാനത്തിന്റെ കാരണം. റയൽ വര്ഷങ്ങള്ക്കു ശേശം ഒരു ട്രോഫി പോലും ഇല്ലാതെ അവസാനിപ്പിക്കുന്ന ഒരു സീസൺ ആയിരിക്കും ഇത്. അതിനാൽ ആരാധകരുടെ ആക്രമണം തടയാൻ നേരത്തെ തന്നെ നടപടികൾ മാനേജ്‌മന്റ് നടത്തുന്നതാണ് കാണാൻ സാധിക്കുന്നത്. ല ലീഗയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് രണ്ടാം സ്ഥാനം ഉറപ്പു വരുത്താനായിരിക്കും സീദാനോട് ആവശ്യപെടുന്ന ആദ്യത്തെ കാര്യം.

ഏതായാലും സിദാന്റെ മടങ്ങി വരവ് ഫുട്ബോൾ ലോകത്തെ തന്നെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. എന്നാൽ മൊറീഞ്ഞോ തന്റെ റയലിലേക്കുള്ള മടങ്ങി വരവെന്ന സ്വപ്നം തത്കാലം അവസാനിപ്പിക്കേണ്ട അവസ്ഥയിലും ആയി.

Leave a comment