Cricket IPL IPL-Team Top News

ടീം അവലോകനം – 3 :കൊൽക്കത്ത നൈറ്റ് റൈഡേർസ്

March 11, 2019

author:

ടീം അവലോകനം – 3 :കൊൽക്കത്ത നൈറ്റ് റൈഡേർസ്

രണ്ട് തവണ ഐ.പി.ൽ ചാമ്പ്യന്മാരായ ടീം ആണ് കൊൽക്കത്ത.ഈ തവണ ഐ.പി.ൽ കിരീടം  നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്  ജാക്ക് കാലിസ് പരിശീലിപ്പിക്കുന്ന കൊൽക്കത്ത.മിക്ക സീസണിലും സ്ഥിരതയാർന്ന പ്രകടനം നടത്തിയ ടീം കഴിഞ്ഞ രണ്ട് സീസണിലും കപ്പ്‌ ഉയർത്തും എന്ന് എല്ലാവരും വിചാരിച്ചിരുന്നു.പക്ഷെ നിർഭാഗ്യം കൊണ്ട് ഫൈനലിൽ എത്താൻ പറ്റിയില്ല . അതുകൊണ്ടു  ഈ സീസണിൽ മികച്ച ടീമിനെ തന്നെ ആണ് എടുത്തിരിക്കുന്നത്.മികച്ച T20 സ്പെഷ്യലിസ്റ്റുകളെ ടീമിലെടുക്കുന്നതിലൂടെ മികച്ച പോരാട്ടം നടത്താം  എന്നാണ് മാനേജ്മെന്റ് വിചാരിക്കുന്നത് .അതിനുള്ള ഉദാഹരണമാണ് സുനിൽ നാരായൺ,ആന്ദ്രേ റസൽ, ക്രിസ് ലിൻ എന്നിവർ.അതുപോലെ തന്നെ നല്ല എക്സ്പീരിയൻസെഡ് ബാറ്റ്മാൻമാർ കൊൽക്കത്തക്കുണ്ട്.ബാറ്റിങ്ങിലും,ബൗളിങ്ങിലും ഒരുപോലെയുള്ള പെർഫോമൻസ് ആണ് ഈ ടീമിന്റേത്. മറ്റൊരു പ്രധാന സവിശേഷത ഒറ്റക്ക് മത്സരം വിജയിപ്പിക്കാൻ പോന്ന താരങ്ങൾ ടീമിലുണ്ട്.മലയാളികളായ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യം മലയാളിതാരങ്ങൾ ഇല്ല എന്നുള്ളതാണ്.കൊൽക്കത്തയുടെ ആദ്യത്തെ മത്സരം 24-ആം തീയതി സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ്.

Team Squad:

Shubman Gill, Chris Lynn, Rinku Singh,Dinesh Karthik, Robin Uthappa, Nikhil Naik,Andre Russell, Sunil Narine, Carlos Brathwaite, Joe Denly, Nitish Rana, Shrikanth Mundhe, Shivam Mavi,Kuldeep Yadav, Piyush Chawla, Lockie Ferguson, Andrich Nortje, Harry Gurney, Yarra Prithviraj, Kamlesh Nagarkoti, Prasidh Krishna

Leave a comment