Foot Ball Top News

യുണൈറ്റഡിനെ തകര്‍ത്ത് ആര്‍സണല്‍ നാലാമത് !!!

March 11, 2019

author:

യുണൈറ്റഡിനെ തകര്‍ത്ത് ആര്‍സണല്‍ നാലാമത് !!!

 

പ്രീമിയര്‍ ലിഗിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റടിന്‍റെ ലീഗിലെ 12 മാച്ച് അപരാജിത കുതിപ്പിന് തടയിട്ട് ആര്‍സനല്‍.എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആര്‍സണലിന്‍റെ ജയം.വിജയികള്‍ക്കു വേണ്ടി ഇരു പകുതികളിലായി ഗ്രാനറ്റ് ഷാക്ക,അബമെയാങ്ങ് എന്നിവര്‍ ഗോളുകള്‍ നേടി.

എമിറേറ്റസില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ആര്‍സണല്‍ ശ്രമിച്ചത്.12-ാം മിനുറ്റില്‍ അതിനു ഫലവും കണ്ടു. ബോക്സിനു വെളിയില്‍ നിന്നും ഷാക്ക ഉതിര്‍ത്ത ഷോട്ട് യുണൈറ്റഡിന്‍റെ വിശ്വസ്തനായ ഗോളി ഡീ ഗയെ കബളിപ്പിച്ച് വലതു കോര്‍ണറിലേക്ക് പതിച്ചു(1-0).തുടക്കത്തിൽ പതിയെ കളിച്ച യുണൈറ്റഡ് ഗോൾ വീണതോടു കൂടി ആക്രമണം കടുപ്പിച്ചു. മികച്ച കൗണ്ടർ അറ്റാക്കുകളുമായി ആഴ്‌സണൽ ഗോൾ മുഖത്ത് നിരന്തരം ഭീതി ഉയർത്തി. മികച്ച ചില അവസരങ്ങളിൽ ക്രോസ്സ്ബാറും ഗോളി ലെനോയും വിലങ്ങുതടിയായി നിന്നു.

രണ്ടാം പകുതിയിലും യുണൈറ്റഡിന് മികച്ച ചില അവസരങ്ങൾ ലഭിക്കുകയുണ്ടായി. മറുപടി ഗോളിന് വേണ്ടി കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളിയുടെ ഗതിക്ക് വിപരീതമായി ആഴ്‌സണൽ ഗോൾ നേടി. ബോക്സിനുള്ളിൽ ലക്കസാറ്റിനെ ഫ്രെഡ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി അബാമേയാങ്ങ് വലയിലെത്തിച്ചു ഗണ്ണേഴ്സിന്റെ വിജയമുറപ്പിച്ചു. (2-0).കിട്ടിയ ചാൻസുകൾ മുതലെടുക്കുകയും ഏറെ പഴികേട്ട പ്രതിരോധനിര അവസരത്തിനൊത്തു ഉയർന്നതും ആഴ്‌സണൽ വിജയത്തിൽ നിർണായകമായി. യുണൈറ്റഡിന് നഷ്ടപ്പെടുത്തിയ ചാൻസുകളെ ഓർത്തു പഴിക്കാം.
ജയത്തോടെ പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ മറികടന്നു നാലാം സ്ഥാനത്തെത്താനും ആഴ്സണലിന്‌ കഴിഞ്ഞു.
സ്കോർ -: ആഴ്‌സണൽ 2-0 മാഞ്ചസ്റ്റർ യുണൈറ്റഡ്

Leave a comment