Foot Ball Top News

ബാഴ്സലോണ 3 -1 റയോ വല്ലക്കാനോ

March 10, 2019

ബാഴ്സലോണ 3 -1 റയോ വല്ലക്കാനോ

ലാലീഗയിൽ ബാഴ്സലോണ അവരുടെ ഉജ്ജ്വല പ്രകടനം തുടരുന്നു. ജറാഡ്‌ പീകെമെസ്സി, സുവാരസ് എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ വിജയം

ഇരുപത്തി നാലാം മിനിറ്റിൽ തോമസ് ലൂടെ  റയോ മുന്നിലെത്തുകയായിരുന്നു. എന്നാൽ 38 മിനിറ്റിൽ മെസ്സിയുടെ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഹെഡറിലൂടെ പീകെ ഗോളാക്കി മാറ്റി. 51 മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ മെസ്സി തന്നെ ബാഴ്സയ്ക്ക് ലീഡ് നൽകി. 82 മിനിറ്റിൽ സുവാരസ് അതിമനോഹരമായ ഒരു ഗോളിലൂടെ ബാഴ്സയുടെ ലീഡ് ഉയർത്തി

ഈ വിജയത്തോടെ ബാഴ്സ തങ്ങളുടെ ലീഡ് നില 75 പോയിന്റ് ആയി ഉയർത്തി. 26 ഗോളും 12 അസിസ്റ്റുമായി മെസ്സി തന്റെ മികച്ച പ്രകടനം തുടരുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ സീസണിൽ മെസ്സി യൂറോപ്പിലെ എല്ലാ കളിക്കാരെയും ഗോൾ നേട്ടത്തിൽ പിന്നിലാക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മെസ്സി വീണ്ടും അർജന്റീന ടീമിൽ തിരിച്ചു വന്നതും എല്ലാവരെയും ആഹ്ലാദിപ്പിക്കുന്നു.  സുവാരസും തൻറെ മികച്ച പ്രകടനം തുടരുന്നത് ബാഴ്സയ്ക്ക് വലിയ അനുഗ്രഹമാണ്. 17 ഗോളും 5 അസിസ്റ്റുമായി സുവാരസും തൻറെ അത്യുഗ്രമായ നിലവാരം കാത്തുസൂക്ഷിക്കുന്നു .

Leave a comment