Cricket Cricket-International Top News

ചെന്നൈയിൽ ഇന്ത്യൻ വെടിക്കെട്ട് : ഹാർദിക്കിന്റെയും തിലകിന്റെയും മികവിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 256 റൺസ്

February 26, 2026

author:

ചെന്നൈയിൽ ഇന്ത്യൻ വെടിക്കെട്ട് : ഹാർദിക്കിന്റെയും തിലകിന്റെയും മികവിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 256 റൺസ്

ചെന്നൈ — ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഒരു പ്രധാന സൂപ്പർ 8 മത്സരത്തിൽ,  സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അഭിഷേക് 56 റൺസ് നേടിയപ്പോൾ ഹർദിക്, തിലക് സഖ്യം ആണ് ഇന്ത്യൻ സ്‌കോർ 250ലേക്ക് കടത്തിയത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജുവും(24) അഭിഷേക് ശർമയും(55) നൽകിയത്. ഇരുവരും ചേർന്ന് 48 റൺസ് ആണ് നേടിയത്. ആദ്യ വിക്കറ്റുണ് ശേഷം അഭിഷേകും ഇഷാൻ കിഷനും(38) ചേർന്ന് രണ്ടാം വിക്കറ്റിൽ സ്‌കോർ 100 കടത്തി പിന്നീടെത്തിയ സൂര്യകുമാർ 33 റൺസുമായി മികച്ച പ്രകടനം തന്നെ നടത്തി. അഭിഷേകും, സൂര്യകുമാറും പുറത്തായപ്പോൾ ഇന്ത്യ 172/4 എന്ന നിലയിൽ ആയിരുന്നു. പിന്നീട ഹാർദിക്കും(50), തിലക് വർമ്മയും(44) ചേർന്ന് അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും സ്‌കോർ 250 ലേക്ക് എത്തിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് 84 റൺസ് ആണ് നേടിയത്. 19 ഓവറിൽ തിലക് വർമ്മ വെടിക്കെട്ട് പ്രകടനം നടത്തിയപ്പോൾ ആ ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 21 റൺസ് ആണ്. ഇതോടെ ഇന്ത്യൻ സ്‌കോർ 241 റൺസ് ആയി പിന്നീട് അവസാന ഓവറിലെ അവസാന രണ്ട് പന്തുകൾ ഹർദിക് സിക്സർ അടിച്ചുകൊണ്ട് ഇന്ത്യ സ്‌കോർ 256 റൺസ് നേടി. ഇതോടെ പാണ്ട്യ 23 പന്തിൽ നിന്ന് 50 റൺസ് നേടുകയും ചെയ്തു. ഇരുവരും

Leave a comment