“മെസ്സിയാണ് മികച്ചവൻ എന്ന് ഹെരേര”
ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം മെസ്സി ആണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ആന്‍ഡെര്‍ ഹെരേര. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നും മെസ്സിയുടെ സാന്നിദ്ധ്യം ബാഴ്സലോണയെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുന്നു എന്നും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പറഞ്ഞു. മെസ്സി ആണോ ക്രിസ്റ്റ്യാനോ ആണോ മികച്ചത് എന്ന ചോദ്യത്തിനായിരുന്നു ഹെരേരയുടെ മറുപടി.
താന്‍ രണ്ട് താരങ്ങള്‍ക്ക് എതിരെയും കളിച്ചിട്ടുണ്ട് പക്ഷെ ആരും മെസ്സിക്ക് അടുത്ത് എത്തില്ല എന്ന് ഹെരേര പറഞ്ഞു. മുമ്ബ് സ്പാനിഷ് ടീമായ അത്ലറ്റിക് ബില്‍ബാവോയ്ക്ക് കളിച്ച താരമായതിനാല്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും എതിരെ ഹെരേര നിരവധി തവണ കളിച്ചിട്ടുണ്ട്.






































