Aaranmula vallamkali Top News

പ്രളയത്തിൽ മുങ്ങിയ പള്ളിയോടകൾ

September 15, 2019

author:

പ്രളയത്തിൽ മുങ്ങിയ പള്ളിയോടകൾ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളം കളി കഴിഞ്ഞ വർഷം മത്സരങ്ങൾ ഇല്ലാതെ വെറും ആചാരം മാത്രമായി നടന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മത്സര വള്ളംകളി നടത്താതിരുന്നത്. പ്രളയത്തിൽ ആറൻമുളയിലെ നിരവധി പള്ളിയോടങ്ങൾക്ക് കേടുപറ്റിയിരുന്നു. മഹാപ്രളയത്തിൽപ്പെട്ട് പള്ളിയോടങ്ങളിൽ പലതും ഉപയോഗ ശൂന്യമായതും മത്സരം നടത്താതിരുന്നതിന് കാരണമായി.

മറ്റുള്ള വള്ളങ്ങൾക്ക് അറ്റകുറ്റപണികൾ ആവശ്യമായി വന്നു. ലക്ഷകണക്കിന് രൂപ പള്ളയോടങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി ചെലവായത്. കഴിഞ്ഞ വർഷം ഓഗസ്ററ് 29 ന് ഔദ്യോഗിക ചടങ്ങുകളില്ലാതെ ആചാരം മാത്രമായി സത്രകടവിൽ നിന്ന് പള്ളിയോടങ്ങൾ ഘോഷയാത്രയായി എത്തിയാണ് ഉത്രട്ടാതി വള്ളംകളി നടന്നത്.

ആറന്മുള ക്ഷേത്രകടവിൽ വെറ്റിലയും പുകയിലയും അവിൽപൊതിയും നൽകി പള്ളിയോടങ്ങളെ സ്വീകരിക്കും. തിരുവോണ നാളിൽ നടന്ന തിരുവോണ തോണിക്ക് അകമ്പടി സേവിക്കാൻ 12 പള്ളിയോടങ്ങൾക്ക് മാത്രമാണ് കഴിഞ്ഞത്.വള്ളപ്പുരകൾ പലയിടത്തും പൂർണമായും നശിച്ചിരുന്നു. യന്ത്ര സഹായത്തോടെ മണ്ണ് നീക്കിയാണ് പള്ളിയോടങ്ങളെ നദിയിലേക്ക് ഇറക്കിയത്.

Leave a comment