കേരള ക്രിക്കറ്റിന്റെ തലവര മാറ്റുമോ കേരള ക്രിക്കറ്റ് ലീഗ് ?
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് .ആറു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ സഞ്ചു സാംസൺ കളിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിൽ ആക്കുന്ന പ്രധാന സവിശേഷത . കേരള ക്രിക്കറ്റിന് ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിലെ സ്ഥാനം എന്നത് ഇന്നും ശ്രീശാന്തിലും സഞ്ജുവിലും ഒതുങ്ങി നിൽക്കുന്നതാണ് . പ്രതിഭ ദാരിദ്രത്തിനുപരി അവസര ദാരിദ്ര്യമാണ് കേരളത്തിൽ നിന്നുള്ള മികച്ച കളിക്കാർക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിരയിലേക്ക് വരുന്നതിനു തടസ്സമാവുന്നത് . ഇതിനു ഒരു പരിധി വരെ പരിഹാരമാകുവാൻ പോവാണ് കേരള ക്രിക്കറ്റ് ലീഗ് .
കഴിഞ്ഞ വർഷത്തെ ലീഗിന്റെ കണ്ടെത്തലായിരുന്നു വിഘ്‌നേശ് പുത്തൂർ . ഇത്തരത്തിൽ ഒരുപാട് താരങ്ങളെ IPL ടീമുകളുടെ റഡാറിലേക്കെത്തിക്കാൻ ഇത്തവണത്തെ ലീഗിന് സാധിക്കും എന്ന് വിശ്വസിക്കാം . അത്തരത്തിൽ ഇപ്പോൾ തന്നെ ടീമുകൾ നോട്ടമിട്ടുകഴിഞ്ഞിരിക്കാൻ സാധ്യതയുള്ള താരങ്ങളാണ് കൊച്ചി ബ്ലൂ ടൈഗേർസിന്റെ മുഹമ്മദ് ആഷിഖ് , തൃശ്ശൂർ ടൈറ്റൻസിന്റെ പത്തൊൻപതുകാരൻ ഇമ്രാൻ അഹ്മദ് എന്നിവർ.
മറ്റൊരു നേട്ടം, KCL ടീമുകൾ ടാലെന്റ്റ് ഹണ്ട് നടത്തുന്നത് ഗ്രാമപ്രദേശങ്ങളിലെ കളിക്കളങ്ങളിൽ പാഴാവുന്ന താരങ്ങളെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടെത്തിക്കാൻ സഹായിക്കും എന്നതാണ് .
ക്രിക്കറ്റ്റുമായി ബന്ധപ്പെട്ട മറ്റു ബിസിനെസ്സുകളുടെ വളർച്ചയാണ് മറ്റൊരു നേട്ടം . സ്പോട്സ് ഷോപ്പുകൾ, ക്രിക്കറ്റ് അക്കാഡമികൾ തുടങ്ങി ടർഫ് ബിസിനസിനെ വരെ ഇത് പോസിറ്റീവ് ആയി സ്വാധീനിക്കും .
അനന്ത പത്മനാഭനെപ്പോലെയും റൈഫിയെപ്പോലെയും സോണി ചെറുവത്തൂരിനെപ്പോലെയും ഉള്ള ഒരുപിടി താരങ്ങൾ ഇന്ത്യൻ കളർ അണിയാതെ പോയത് നമുക്ക് വലിയൊരു നഷ്ടമാണ് . ഇനി അത് ഉണ്ടാവില്ലെന്ന് നമുക് പ്രത്യാശിക്കാം.






































