ഗോകുലം കേരള മിഡ്ഫീൽഡർ ലാൽറാംഡിൻസംഗ റാൾട്ടെയെ സ്വന്തമാക്കി
കോഴിക്കോട് : പുതിയ സീസണിന് മുന്നോടിയായി ഗോകുലം കേരള എഫ്സി യുവ മിഡ്ഫീൽഡർ ലാൽറാംഡിൻസംഗ റാൾട്ടെയെ ഔദ്യോഗികമായി ഒപ്പുവച്ചു. കഴിഞ്ഞ സീസണിൽ റിയൽ കശ്മീർ എഫ്സിയിൽ മതിപ്പുളവാക്കിയ പ്രതിഭാധനനായ കളിക്കാരനെ ഉൾപ്പെടുത്തി ഇന്ന് ക്ലബ് ട്രാൻസ്ഫർ പ്രഖ്യാപിച്ചു. ഐ-ലീഗിൽ 22 മത്സരങ്ങൾ കളിച്ച റാൾട്ടെ, മിഡ്ഫീൽഡിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
റിയൽ കാശ്മീരിൽ ചേരുന്നതിന് മുമ്പ്, സുദേവ ഡൽഹി, റൗണ്ട്ഗ്ലാസ് പഞ്ചാബ് തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിരുന്നു റാൾട്ടെ, ഇന്ത്യയിലെ മികച്ച ഫുട്ബോൾ ലീഗുകളിൽ വിലപ്പെട്ട അനുഭവം നേടി. വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ഥിരമായ വളർച്ചയും പ്രകടനവും ഇപ്പോൾ മലബാറിയൻ ടീമിൽ ഇടം നേടിത്തന്നു.
“ഗോകുലം കേരള എഫ്സിയിൽ ചേരുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ പരമാവധി ചെയ്യാനും ടീമിനായി പോരാടാനും ട്രോഫികൾ നേടാൻ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മലബാറിയൻസിന് മുന്നിൽ കളിക്കാൻ കാത്തിരിക്കാനാവില്ല!” കോൺട്രാക് ഒപ്പിട്ട ശേഷം റാൾട്ടെ പറഞ്ഞു.






































