Cricket Cricket-International Top News

ചരിത്ര നേട്ടം : രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയുമായി ഗിൽ, വെടിക്കെട്ട് പ്രകടനവുമായി പന്ത്, രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായി നിലയിൽ

July 5, 2025

author:

ചരിത്ര നേട്ടം : രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയുമായി ഗിൽ, വെടിക്കെട്ട് പ്രകടനവുമായി പന്ത്, രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായി നിലയിൽ

 

എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആധിപത്യം തുടരുന്നു, രണ്ടാം ഇന്നിംഗ്സിൽ 304/4 എന്ന നിലയിലാണ്. 484 റൺസിന്റെ മികച്ച ലീഡുള്ള സന്ദർശകർ മത്സരം അവസാന സെഷനുകളിലേക്ക് കടക്കുമ്പോൾ ആധിപത്യ നിലയിലാണ്. വീണ്ടും സെഞ്ചുറിമായി ഗിൽ തിളങ്ങിയപ്പോൾ പന്ത് വെടിക്കെട്ട് പ്രകടനം ആണ് നടത്തിയത്. ആദ്യ ടെസ്റ്റിലേത് പോലെ രണ്ടാം ടെസ്റ്റിലും ഗിൽ രണ്ട് ഇങ്ങ്‌സിലും സെഞ്ചുറി നേടി മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ഗിൽ ഇത്തവണയും ടീമിനായി മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്.129 പന്തിൽ നിന്നാണ് അദ്ദേഹം ശതകം നേടിയത്.

ഓപ്പണർ കെ.എൽ. രാഹുൽ 84 പന്തിൽ നിന്ന് 55 റൺസ് നേടി ജോഷ് ടോങ്ങിന്റെ പന്തിൽ പുറത്തായി. യശസ്വി ജയ്‌സ്വാൾ 22 പന്തിൽ നിന്ന് 28 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. കരുൺ നായർ 26 റൺസ് കൂടി ചേർത്ത ശേഷം പുറത്തായി.

പിന്നീട് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ , ഋഷഭ് പന്ത് എന്നിവർ ഇന്ത്യയെ മുന്നോട്ട് നയിച്ചൂ. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 110 റൺസ് നേടി. പന്ത് 58 പന്തിൽ നിന്ന് എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 65 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു. വെടിക്കെട്ട് പ്രകടനം ആണ് പന്ത് നടത്തിയത്. പന്ത് പുറത്തായ ശേഷം ആദ്യ ഇന്നിങ്സിലെ പോലെ ഗില്ലും ജഡേജയും(25) ചേർന്ന് മികച്ച പ്രകടനം ആണ് നടത്തുന്നത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 55 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.

Leave a comment