Editorial Foot Ball Top News

ജെയിംസ് മാഡിസൺ – “ഇംഗ്ലഡിന്റെ ഭാവി ഇവൻ നിർണ്ണയിക്കും”

September 7, 2019

ജെയിംസ് മാഡിസൺ – “ഇംഗ്ലഡിന്റെ ഭാവി ഇവൻ നിർണ്ണയിക്കും”

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് എഴുതിത്തള്ളാൻ പറ്റാത്ത ശക്തിയായ ബൾഗേറിയയെ നേരിടും. വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 9 :30 നു ആണ് മത്സരം. നിലവിൽ ഗ്രൂപ്പ് ലീഡ് ചെയുന്നത് ഇംഗ്ലണ്ട് ആണ്. എന്നിരുന്നാലും തങ്ങളുടെ ശക്തി ഇംഗ്ലണ്ട് വിളിച്ചോത്തേണ്ട സമയമായി എന്ന് കാണേണ്ടി ഇരിക്കുന്നു.

പ്രതിഭയുടെ കാര്യത്തിൽ ഫ്രാൻസും സ്പെയിനും പോർച്ചുഗലും, ഇംഗ്ലണ്ടിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കും. എല്ലാ പൊസിഷനലിലും കളിയ്ക്കാൻ കഴിവുള്ള ലോകോത്തര കളിക്കാർ ഇവർക്ക് മാത്രമേ അവകാശപ്പെടാനുള്ളൂ. ഇംഗ്ലണ്ടിന് ഹാരി മഗവേറിന്റെ അത്ര പ്രതിഭ ഉള്ള ഒരു നല്ല സെന്റര് ബാക്കിന്റെയും, ഒരു ലോകോത്തര ഗോൾ കീപ്പറിന്റെയും കുറവ് ഉണ്ട്. എന്നാൽ ബാക്കി എല്ലാ പൊസിഷനിലും കളിക്കുന്ന താരങ്ങളെ കണ്ടാൽ ആവേശമുണരും.

ലിവർപൂളിന്റെ അർണോൾഡ്, യുണൈറ്റഡിന്റെ മഗവേർ, ലുക്ക് ഷോ എന്നിവർ പ്രതിരോധത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ചവരാണ്. മധ്യനിരയിൽ മേധാവിത്വം പുലർത്താൻ ഹെന്ഡേഴ്സൺ, മിൽനെർ, ഷെമ്പർലിൻ എന്നിവർ ധാരാളം. കളിയുടെ ഒഴുക്ക് നിയന്ധ്രിക്കുന്ന ക്രിയേറ്റീവ് മിഡ്‌ഫീൽഡർസ് ആയി ഇതുവരെ ലല്ലാന അല്ലെങ്കിൽ ഡെലെ അലി എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ അവിടെ മാഡിസണിന്റെ വരവ് നൽകിയിരിക്കുന്ന ഉണർവ് വാക്കുകൾക്കതീതമാണ്.

എല്ലാ കാലത്തും ഇംഗ്ലണ്ട് ശക്തരാണ്. എന്നാൽ എല്ലായിപ്പോഴും അവരിൽ എന്തോ കുറവ് വളരെ പ്രകടമായിരുന്നു. ഓസിലിനെ പോലെ, അല്ലെങ്കിൽ ഡേവിഡ് സിൽവയോ, വെറാട്ടിയോ, ഇനിയേസ്റ്റയോ എന്നിവരെ പോലെ, ഒന്നുമില്ലായ്മയിൽ നിന്ന് സ്പേസ് സൃഷ്ടിക്കാൻ കഴിവുള്ള മിഡ്‌ഫീൽഡർസിന്റെ അഭാവമായിരുന്നു ആ കുറവ് വരുത്തിയിരുന്നത്. എന്നാൽ മാഡിസണ് ആ വിടവ് നികത്താൻ സാധിക്കും.

ആഴ്സണലിൽ ഫാബ്രിഗാസിനു എന്ത് നിയോഗമായിരുന്നോ, അതാണ് ഇംഗ്ലണ്ടിൽ ഇന്ന് മാഡിസണ് ഉള്ളത്. പ്രതിരോധത്തെ കീറി കുറിച്ചുകൊണ്ടുള്ള അതിമനോഹര പാസുകൾ നല്കാൻ കെൽപ്പുള്ളവനാണ് അദ്ദേഹം. പ്രധിരോധിക്കുമ്പോൾ ഹോൾഡിങ് മിഡ്‌ഫീൽഡറിന് വേണ്ട നിർണായക സഹായവും നൽകാനാവും. ഫ്രീ കിക്കുകൾ ഗോൾ ആക്കാനും അസാമാന്യ കഴിവും മാഡിസണ് സ്വന്തം. ലാംപാർടിനെ പോലെ മധ്യനിരയിൽ ഗോൾ മുഖത്തു അപകടകാരിയാകാനും മാഡിസണ് സാധിക്കും.

പ്രതിരോധത്തിലെ പിഴവ് മറികടക്കാൻ ഇംഗ്ലണ്ടിന് അക്രമണത്തിലൂടയെ കഴിയു. സ്റ്റെർലിങ്ങും, സാഞ്ചോയും, ഏബ്രഹാമും നയിക്കുന്ന മുന്നേറ്റ നിര തീവ്രമാണ്. അവർക്ക് അർഹിക്കുന്ന പിന്തുണ മാഡിക്ക് നല്കാനായാൽ ഇംഗ്ലണ്ട് അത്ഭുതങ്ങൾ ശ്രിഷ്ട്ടിക്കും. യൂറോ കപ്പിൽ ഇംഗ്ലീഷ് ഭാവി നിർണയിക്കാൻ മാഡിസണ് മാത്രമേ സാധിക്കു.

Leave a comment