പരിശീലനതിനിടെ ഉണ്ടായ കൂട്ടിയിടിയെത്തുടർന്ന് അൽവാരോ മൊറാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വ്യാഴാഴ്ച എസി മിലാൻ പരിശീലന സെഷനിൽ തലയ്ക്ക് പരിക്കേറ്റ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.മുൻ അത്ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് മിലാനിലെ ലെഗ്നാനോയിലെ ആശുപത്രിയില്‍ ആണ് നിലവില്‍ ഉള്ളത്.മൊറാട്ടയ്ക്ക് ഗുരുതരമായ പരിക്ക് ഒഴിവാക്കാനായെന്നും എന്നാൽ പൂർണ്ണമായ രോഗനിർണയം ഉറപ്പാക്കാൻ കൂടുതൽ സ്കാനുകൾക്ക് വിധേയനാകേണ്ടി വരും എന്നും റിപ്പോര്‍ട്ട് പറഞ്ഞു.
ചൊവ്വാഴ്ച റയൽ മാഡ്രിഡിൽ ഇറ്റാലിയൻ ടീമിനു വേണ്ടി താരത്തിനു ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നു.32 കാരനായ അദ്ദേഹം രാത്രി മുഴുവൻ നിരീക്ഷണത്തിൽ ആശുപത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ശനിയാഴ്ച കാഗ്ലിയാരിയിൽ നടക്കുന്ന ലീഗ് മത്സരത്തിൽ അദ്ദേഹത്തിന് കളിയ്ക്കാന്‍ കഴിഞ്ഞെക്കില്ല.നവംബർ 15-ന് ഡെന്മാർക്കിലും സ്വിറ്റ്സർലൻഡിലും നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കും ഉള്ള ടീമിനെ വെള്ളിയാഴ്ച സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രഖ്യാപിക്കും.അതില്‍ മൊറാട്ട ഇടം നേടും എന്നു പ്രതീക്ഷിക്കുന്നു.