പരിശീലകനുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മാഴ്സെലോയുടെ ഫ്ലുമിനെൻസ് കരാർ അവസാനിപ്പിച്ചു
മുൻ റയൽ മാഡ്രിഡ് ഇതിഹാസം മാഴ്സെലോയുടെ ബാല്യകാല ക്ലബ്ബായ ഫ്ലുമിനെൻസുമായുള്ള കരാർ ഇന്നലെ അദ്ദേഹം അവസാനിപ്പിച്ചു.പരിശീലകൻ മനോ മെനെസസുമായി വഴക്കിട്ടതിന് ശേഷം ആണ് അദ്ദേഹം ഇന്നലെ കരാര്‍ റദ്ദ് ചെയ്യാന്‍ ക്ലബിനോട് ആവശ്യപ്പെട്ടത്.പരസ്പര ധാരണപ്രകാരമാണ് തീരുമാനമെന്നും ബ്രസീൽ ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.ഫ്ലൂമിനൻസും മാർസെലോയും തമ്മിലുള്ള ബന്ധം ഇനിയും തുടരും എന്നും ക്ലബ് പറഞ്ഞു.
ഇത് വരെ മാർസെലോ പ്രതികരിച്ചിട്ടില്ല.ബ്രസീലിയൻ ലീഗ് മത്സരത്തിൽ ഗ്രെമിയോയ്ക്കെതിരെ ഫ്ലുമിനെൻസ് ഏറ്റുമുട്ടിയതിൻ്റെ അവസാന മിനിറ്റുകളിൽ 36 കാരനായ മാർസെലോയെ പകരക്കാരനായി മെനെസെസ് കൊണ്ട് വരാന്‍ ഇരിക്കുകയായിരുന്നു.എന്നാല്‍ അദ്ദേഹം എന്തോ പറഞ്ഞു എന്നും അത് മാനേജര്‍ക്ക് തീരെ ഇഷ്ടം ആയില്ല അതിനാല്‍ സ്ട്രൈക്കർ ജോൺ കെന്നഡിയെ ഫീല്‍ഡ് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.അവസാന മിനുട്ടില്‍ സ്കോര്‍ സമനിലയാക്കി ഗ്രേമിയോ ഫ്ലൂമിനീസിന്റെ വിജയം തട്ടി എടുക്കുകയും ചെയ്തു.