കാരബാവോ കപ്പിൽ ബോള്‍ട്ടണിനെ മറികടന്ന് ആഴ്സണൽ
കരാബാവോ കപ്പിൽ ബുധനാഴ്ച നടന്ന ലീഗ് വൺ ബോൾട്ടനെ 5-1ന് തോൽപ്പിച്ച് ആഴ്സണൽ ഫോര്‍ത്ത് റൌണ്ടിലേക്ക് എത്തി.17-കാരനായ നവാനേരി തൻ്റെ ആദ്യ സീനിയർ മല്‍സരത്തില്‍ തന്നെ ആഴ്സണലിന് വേണ്ടി ഇരട്ട ഗോള്‍ നേടിയിരിക്കുന്നു.ഇത് തികച്ചും ആരാധകരെയും മാനേജര്‍ അര്ട്ടേട്ടയെയും ഏറെ സന്തോഷവാന്‍ ആക്കിയിരിക്കുന്നു.മുന്‍ സിറ്റി,ചെല്‍സി താരം ആയിരുന്ന റഹീം സ്റ്റര്‍ലിങ്ങും ആഴ്സണലിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മല്‍സരം ആയിരുന്നു ഇത്.
ഗോൾകീപ്പർ ജാക്ക് പോർട്ടർ 16 വയസും 72 ദിവസവും പ്രായമുള്ള താരം ക്ലബ്ബിനായി ആദ്യ ഇലവനില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി മാറി.ക്ലബ് ഐക്കണായ സെസ്ക് ഫാബ്രിഗാസിൻ്റെ റെക്കോർഡാണ് പോർട്ടർ തകർത്തത്.16 ആം മിനുട്ടില്‍ ഡെക്ലാന് റൈസ് ആണ് ആഴ്സണലിന് ലീഡ് നേടി കൊടുത്തത്.ഗണേര്‍സിന് വേണ്ടി അവസാന ഗോള്‍ നേടിയത് കായി ഹാവെര്‍ട്ട്സ് ആണ്.മൂന്നാം റൌണ്ടില്‍ നിന്നും പുറത്തായ ബോള്ട്ടന് വണ്ടേറെര്സിന് വേണ്ടി ആരോൺ കോളിൻസ് ആണ് ഗോള്‍ പട്ടികക്ക് തുടക്കം കുറിച്ച് വെച്ചത്.