ഡാനി ഓൾമോയുമായി ബാഴ്സലോണ വാക്കാലുള്ള കരാറിലെത്തി
ആർബി ലെപ്സിഗ് മിഡ്ഫീൽഡർ ഡാനി ഓൾമോ ബാഴ്സലോണയിൽ ചേരാൻ വാക്കാൽ സമ്മതിച്ചു കഴിഞ്ഞു.ഈ വേനൽക്കാലത്ത് ഓൾമോയെ സൈൻ ചെയ്യാൻ ബാഴ്സലോണ താൽപ്പര്യപ്പെടുന്നുവെന്ന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, 26-കാരനെ സൈൻ ചെയ്യാനുള്ള അവരുടെ ഓപ്പണിംഗ് ബിഡ് ലീപ്സിഗ് പെട്ടെന്ന് നിരസിച്ചിരുന്നു.
എന്നാല്‍ ഓൾമോ കരാർ മുന്നോട്ട് പോകുന്നതിന് പച്ചക്കൊടി കാട്ടിയതോടെ ബാഴ്സയുടെ ഓഫര്‍ സ്വീകരിക്കാന്‍ ജര്‍മന്‍ ക്ലബ് നിര്ബന്ധിതര് ആയിരിക്കുകയാണ്.താരത്തിനു വേണ്ടി ലേപ്സിഗ് ആവശ്യപ്പെടുന്നത് 60 മില്യണ്‍ യൂറോ ആണ്.അത് നല്കാന് ബാഴ്സ തയ്യാറുമാണ്.അത്ലറ്റിക് ക്ലബ്ബിൽ നിന്ന് നിക്കോ വില്യംസിനെ സൈന്‍ ചെയ്യുന്നതിന് പ്രാധാന്യം നല്‍കണം എന്നു ക്ലബിലെ പല പ്രമുഖരും വിശ്വസിക്കുന്നുണ്ട്.നിലവില്‍ തന്നെ ബാഴ്സലോണയില്‍ അനേകം മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ട്.ആ നിലക്ക് വേറെ ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡറെ കൊണ്ട് വരുന്നതിന്റെ ചേതോവിഹാരം പലര്‍ക്കും കാര്യമായിട്ടു മനസിലാവുന്നില്ല.