EPL 2022 European Football Foot Ball International Football Top News transfer news

മോണ്ടിനെഗ്രോക്കെതിരെ സുഖമമായ ജയം നേടി ബെല്‍ജിയം

June 6, 2024

മോണ്ടിനെഗ്രോക്കെതിരെ സുഖമമായ ജയം നേടി ബെല്‍ജിയം

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് പോകുന്നതിന് മുമ്പുള്ള രണ്ട് സൗഹൃദ മത്സരങ്ങള്‍ ബെല്‍ജിയത്തിന് കളിക്കേണ്ടത് ഉണ്ട്.ഇന്നലെ നടന്ന ആദ്യത്തെ സൌഹൃദ മല്‍സരത്തില്‍ ബ്രസൽസിൽ മോണ്ടിനെഗ്രോയ്‌ക്കെതിരെ 2-0 ന് ബെല്‍ജിയം ജയം നേടി.100 ആമത്തെ രാജ്യാന്തര മല്‍സരം കളിക്കുന്ന ഡി ബ്രൂയിന ആണ് ബെല്‍ജിയത്തിന് വേണ്ടി ആദ്യ  ഗോള്‍ കണ്ടെത്തിയത്.

Kevin De Bruyne celebrates after scoring a goal for Belgium in a friendly against Montenegro.

 

ബെല്‍ജിയം താരങ്ങള്‍ തുടരെ തുടരെ എതിര്‍ ടീമിലേക്ക് നിറയൊഴിച്ച് കൊണ്ടിരുന്നു എങ്കിലും അവരുടെ എല്ലാ ഷോട്ടുകളും ബ്ളോക്ക് ചെയ്തു കൊണ്ട് മതിജ സാർക്കിക് മല്‍സരത്തില്‍ വലിയ മുന്നേറ്റം ആണ് നടത്തുന്നത്.അമേരിക്കന്‍ ക്ലബ് ആയ മില്‍വാളിന്‍റെ ഗോളിയാണ് അദ്ദേഹം.88-ാം മിനിറ്റിൽ മിലോസ് ബ്രോനോവിച്ച് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചു പുറത്തായി.എക്സ്ട്രാ ടൈമില്‍ പകരക്കാരനായ സ്റ്റെഫാൻ മുഗോസ ജെറമി ഡോക്കുവിനെ വീഴ്ത്തി പെനാൽറ്റി വഴങ്ങി.കിക്ക് എടുത്ത ട്രോസാര്‍ഡ് പന്ത് ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിച്ചു.

Leave a comment