” പിഎസ്ജിയില്‍ ചില ആളുകളുടെ പെരുമാറ്റം എന്നെ വളരെ ഏറെ വേദനിപ്പിച്ചു “
റയൽ മാഡ്രിഡിലേക്കുള്ള തൻ്റെ നീക്കം പൂർത്തിയാക്കിയതിന് ശേഷമുള്ള തൻ്റെ ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ പാരീസ് സെൻ്റ് ജെർമെയ്നിലെ ചില ആളുകൾ തന്നെ വളരെ ഏറെ ദുഖപ്പെടുത്തി എന്നു കൈലിയൻ എംബാപ്പെ പറഞ്ഞു.വളരെ നാളത്തെ നാടകത്തിനു ശേഷം എംബാപ്പെ തിങ്കളാഴ്ച സൗജന്യ ട്രാൻസ്ഫറിൽ ഔദ്യോഗികമായി മാഡ്രിഡിൽ ചേർന്നു.
“പിഎസ്ജിയിൽ ഞാൻ അസന്തുഷ്ടനായിരുന്നില്ല.അത് ഞാന്‍ പറയുന്നതു വലിയ തെറ്റ് ആയിരിയ്ക്കും.ആ ക്ലബില്‍ എനിക്കു വേണ്ടി വളരെ ഏറെ പിന്തുണ നല്കിയ ആളുകള്‍ ഉണ്ട്.അതിനാല്‍ അവിടെയുള്ള മുഴുവന്‍ സമയവും എനിക്കു വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.എന്നാല്‍ ചിലര്‍ ചില സമയങ്ങളില്‍ എന്റെ മനസ്സ് വളരെ അധികം വേദനിപ്പിച്ചു.ഇത് പുറത്ത് കാണിക്കാന്‍ ഞാനും തയ്യാര്‍ ആയില്ല.നല്ല ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു.” ചൊവ്വാഴ്ച ഫ്രാൻസ് ദേശീയ ടീമുമായുള്ള വാർത്താ സമ്മേളനത്തിൽ എംബാപ്പെ പറഞ്ഞു.