ചരിത്രപരമായ ക്വാഡ്രപ്പിൾ – പിഎസ്ജിയുടെ ലക്ഷ്യം
ഈ സീസണിൽ ക്വാഡ്രപ്പിൾ കിരീടം നേടാനുള്ള സാധ്യതയെക്കുറിച്ച് താനും ടീമും ചർച്ച ചെയ്തതായി പാരീസ് സെൻ്റ് ജെർമെയ്ൻ മാനേജർ ലൂയിസ് എൻറിക് ചൊവ്വാഴ്ച പറഞ്ഞു.അടുത്തയാഴ്ച ജർമ്മനിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ പിഎസ്ജി ഡോർട്ട്മുണ്ടിനെ നേരിടും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് അവരുടെ മൂന്നാമത്തെ സെമിഫൈനലാണ്.കഴിഞ്ഞ വേനൽക്കാലത്ത് ചുമതലയേറ്റ ലൂയിസ് എൻറിക്വെയുടെ ആദ്യ സെമിഫൈനൽ ആണിത്.
“ക്വാഡ്റപ്പില് കിരീടം എന്നത് ഞങ്ങളുടെ വലിയ സ്വപ്നം ആണ്.ക്ലബിൻ്റെ ചരിത്രവും നഗരത്തിൻ്റെ ചരിത്രവും ഫൂട്ബോളില്‍ നിന്നു തന്നെ മാറ്റാനുള്ള വലിയ ഒരു അവസരം ആണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.എന്നാൽ ഏറ്റവും പ്രധാനം നമ്മൾ എന്ത് ജയിക്കുന്നു എന്നല്ല, എങ്ങനെ ജയിക്കുന്നു, എങ്ങനെ കളിക്കുന്നു എന്നതാണ്.വെറും ഒന്‍പത് മല്‍സരങ്ങള്‍ ജയിക്കാന്‍ ഞങ്ങളെ കൊണ്ട് കഴിഞ്ഞാല്‍ ഈ സ്വപ്നം യാഥാര്‍ഥ്യം ആയി മാറും.”ലൂയിസ് എൻറിക് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.