റിലഗേഷൻ ടീം ആയ കോളിനെ നേരിടാന്‍ ഒരുങ്ങി മ്യൂണിക്ക്
ശനിയാഴ്ച ഉച്ചതിരിഞ്ഞ് റിലഗേഷൻ സ്ഥാനാർത്ഥികളായ എഫ്സി കോളിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ തങ്ങളുടെ 11 വർഷത്തെ ചരിത്രപരമായ ബുണ്ടസ്ലിഗ കിരീടം അടിയറവ് പറയേണ്ടി വരുന്നതിന്റെ വിഷമത്തില്‍ ആണ് മ്യൂണിക്ക് . ഇന്നതെ മല്‍സരത്തില്‍ ഒരു പോയിന്റ് പോലും നേടാന്‍ മ്യൂണിക്കിന് കഴിയില്ല എങ്കില്‍ ഇന്ന് തന്നെ പുതിയ ബുണ്ടസ്ലിഗ കിരീട ജേതാക്കള്‍ ആയി മാരും ലേവര്കുസന്.
ഈ അടുത്ത കാലത്തെ ലീഗിലെ ഏറ്റവും മോശം പ്രകടനം ആണ് ബയേണ്‍ മ്യൂണിക്ക് കാഴ്ചവെച്ചിരിക്കുന്നത്.മികച്ച ഫോമില്‍ ഹാരി കെയിനും , ജമാല്‍ മുസിയാലയും കളിക്കുന്നുണ്ട് എങ്കിലും സ്ഥിരത കണ്ടെത്താന്‍ ഈ ടീമിന് കഴിയുന്നില്ല.പല ദുര്‍ഭലര്‍ ആയ ടീമില്‍ നിന്നു പോലും അസാധാരണമായി ഗോള്‍ വഴങ്ങുന്ന മ്യൂണിക്കിന്റെ ഏറ്റവും വലിയ പ്രശ്നം മിഡ്ഫീല്‍ഡും പ്രതിരോധവും ആണ്.അടുത്ത ആഴ്ച്ച ആഴ്സണലിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്ന ബവേറിയന്സിന് ഇന്നതെ മല്‍സരത്തില്‍ ഒരു വലിയ മാര്‍ജിനില്‍ ജയം നേടി മാനേജ്മെന്റിന്റെയും ആരാധകരുടെയും ആത്മവിശ്വാസം വീണ്ടെടുക്കുക എന്നത് വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം ആണ്.






































