വംശീയതയുടെ പേരിൽ പൊട്ടി കരഞ്ഞ് വിനീഷ്യസ്
ഇംഗ്ലണ്ട് മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വിനീഷ്യസ് തനിക്ക് നേരെ നടക്കുന്ന വംശീയ അധിക്ഷേപത്തിനെ കുറിച്ച് സംസാരിച്ച് വിങ്ങി പൊട്ടി.ഇത് തുടര്‍ച്ചയായി കേള്‍ക്കുന്നത് മൂലം തനിക്ക് ഫൂട്ബോള്‍ കളിക്കുവാനുള്ള ഇച്ഛാശക്തി കുറഞ്ഞു വരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും മാഡ്രിഡും സ്പാനിഷ് ലീഗും ഉപേക്ഷിച്ച് പോകാന്‍ ഇപ്പോള്‍ തനിക്ക് ആഗ്രഹം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
“യുവേഫ,കോണ്മിബോള്,ഫിഫ,സിബിഎഫ് എന്നിവര്‍ എല്ലാം എനിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാര്‍ ആണ്.എന്നാല്‍ സ്പെയിനിലെ പ്രശ്നങ്ങള്‍ എന്തെന്നാല്‍ അവിടെ വംശീയത തീര്‍ത്തൂം സാധാരണം കാര്യം ആണ്.സ്പെയിൻ ഒരു വംശീയ രാജ്യമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ ധാരാളം വംശീയവാദികൾ ഉണ്ട്, അവരിൽ പലരും സ്റ്റേഡിയങ്ങളിലുമുണ്ട്. അവരെ വംശീയതയുടെ പാഠങ്ങള്‍ പഠിപ്പിക്കുക എന്നത് അതും എന്റെ ഈ 23 വയസ്സില്‍ അത് തീര്‍ത്തും നിരാശകരം ആണ്.”ഇത്രയും പറഞ്ഞു വിനീഷ്യസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞു.






































