ഇന്റര്‍നാഷനല്‍ ഫ്രന്റ്ലി ; സ്പെയിന് vs കൊളംബിയ
വെസ്റ്റ് ഹാം യുണൈറ്റഡിൻ്റെ ലണ്ടൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഏറ്റുമുട്ടലോടെ സ്പെയിനും കൊളംബിയയും തങ്ങളുടെ അന്താരാഷ്ട്ര കംപെയിനിന് തുടക്കം കുറിക്കും.ഇന്ന് ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ജൂൺ അവസാനത്തോടെ ആരംഭിക്കുന്ന 2024 കോപ്പ അമേരിക്കയ്ക്കായി കൊളംബിയക്ക് തയ്യാര്‍ ആവാനുള്ള അവസരം ആണിത്.അത് പോലെ യൂറോ കംപെയിനിന് വേണ്ടി സ്പെയിന് ടീമിനും.
സ്പെയിൻ അവരുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്നിൽ ശ്രദ്ധേയമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.എട്ട് മത്സരങ്ങളിൽ ഏഴും ജയിച്ച് 21 പോയിൻ്റുകൾ നേടി അവര്‍ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി,ജൂൺ 15 ന് ക്രൊയേഷ്യക്കെതിരെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വെല്ലുവിളി ആരംഭിക്കുന്നതിന് മുമ്പ് ലാ റോജയ്ക്ക് ഈ മല്‍സരവും കൂട്ടി മൂന്നു സൌഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്.ഈ മല്‍സരങ്ങള്‍ വിനിയോഗിച്ച് തങ്ങളുടെ മികച്ച ഇലവനെ തിരഞ്ഞെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ ഡി ലാ ഫ്യൂണ്ടെ.ഗാവി,പെഡ്രി താരങ്ങള്‍ പരിക്ക് മൂലം കളിക്കാത്തതിനാല്‍ മെറിനോ, റോഡ്രി, റൂയിസ് എന്നിവര്‍ ആയിരിയ്ക്കും മിഡ്ഫീല്‍ഡില്‍ ഇറങ്ങാന്‍ പോകുന്നത്.ബാഴ്സ യുവ താരങ്ങള്‍ ആയ യമാല്‍,കുബാര്‍സി എന്നിവരെ ടീമില്‍ എടുത്തിട്ടുണ്ട് എങ്കിലും ബെഞ്ചില്‍ ആയിരിയ്ക്കും അവരുടെ സ്ഥാനം.