” എംബാപ്പെ മാഡ്രിഡ് ടീമില്‍ അടി ഉണ്ടാക്കും ” – ബാഴ്സലോണ ചീഫ് ലാപോർട്ട
റയൽ മാഡ്രിഡിലേക്കുള്ള കൈലിയൻ എംബാപ്പെയുടെ വരവില്‍ തനിക്ക് യാതൊരു തരത്തില്‍ ഉള്ള അസൂയയും ഇല്ല എന്ന് ബാഴ്സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട.എന്നാല്‍ ഫ്രഞ്ച് താരം വരുന്നതോടെ റയല്‍ ടീമിൻ്റെ ഡ്രസ്സിംഗ് റൂമിലെ ശക്തി ദുര്‍ഭലം ആക്കും എന്നും അദ്ദേഹം പറഞ്ഞു.
ഡീൽ ഒരു പരാജയമായി പോകാനുള്ള സാധ്യതയുണ്ടെന്നും ലാപോർട്ട അവകാശപ്പെട്ടു.എംബാപ്പെ കൽപ്പിക്കുന്ന ശമ്പളവും വിനീഷ്യസ് ജൂനിയറിനെപ്പോലെ ഇടതുവശത്ത് നിന്ന് കളിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്ന വസ്തുതയും ആണ് തന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.എംബാപ്പെ ഇനി റയല്‍ മാഡ്രിഡില്‍ വരുകയാണ് എങ്കിലും വിനീഷ്യസ്, ജൂഡ് ബെല്ലിംഗ്ഹാം, റോഡ്രിഗോ, ബ്രാഹിം ദിയാസ്, ജോസെലു എന്നിവർ ഇതിനകം തന്നെ റയലിനെ ഫോമിന്റെ ഉച്ചിയില്‍ എത്തിച്ചിട്ടുണ്ട്.അതില്‍ നിന്നു ഒരാളെ പറഞ്ഞു വിടുക ആരാധകരില്‍ അല്പം വിഷമം ഉള്ള കാര്യം ആയിരിയ്ക്കും.