പരിക്ക് വിഷയം അല്ല ; ഇംഗ്ലണ്ട് ടീമിനൊപ്പം ഹാരി കെയ്ൻ കളിക്കും
കണങ്കാലിന് പരിക്കേറ്റെങ്കിലും ബ്രസീലിനും ബെൽജിയത്തിനുമെതിരായ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം ഹാരി കെയ്ൻ ചേരുമെന്ന് മ്യൂണിക്ക് ഞായറാഴ്ച സ്ഥിരീകരിച്ചു.ശനിയാഴ്ച ബുണ്ടസ്ലിഗയിൽ ഡാർംസ്റ്റാഡിനെതിരെ ബയേണിൻ്റെ 5-2 വിജയത്തിൽ ഗോൾപോസ്റ്റിൽ താരത്തിന്റെ കാല് ഇടിച്ചിരുന്നു.ഞായറാഴ്ച കെയ്നിന് കണങ്കാലിന് പരിക്കേറ്റതായി ബയേൺ സ്ഥിരീകരിച്ചെങ്കിലും അതിൻ്റെ തീവ്രതയെക്കുറിച്ച് വിശദാംശങ്ങൾ നൽകിയില്ല.
“ഇംഗ്ലണ്ടുമായി അന്താരാഷ്ട്ര ഡ്യൂട്ടിക്ക് പോകാന്‍ താരം തയ്യാര്‍ ആയി കഴിഞ്ഞു.എഫ്സി ബയേൺ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റുമായി അടുത്ത കൂടിയാലോചിച്ച് അവിടെയുള്ള ടീം ഡോക്ടർമാർ അദ്ദേഹത്തെ ചികിത്സിക്കും.”മ്യൂണിക്ക് ഇറക്കിയ ഒഫീഷ്യല്‍ പ്രസ്ഥാവന ആണിത്.മാർച്ച് 23 ന് വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബ്രസീലിനെതിരെ കളിക്കും അത് കഴിഞ്ഞു അവര്‍ മൂന്ന് ദിവസത്തിന് ശേഷം ബെല്‍ജിയത്തിനെതിരെ കളിക്കും.ഇടത് തുടയുടെ മുകൾ ഭാഗത്ത് ചെറിയ പേശി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഫുൾ ബാക്ക് റാഫേൽ ഗ്യുറേറോ പോർച്ചുഗൽ ടീമിൽ നിന്ന് പുറത്തായതായും മ്യൂണിക്ക് അറിയിച്ചു.മാർച്ച് 21 ന് സ്വീഡനെതിരെയും മാർച്ച് 26 ന് സ്ലോവേനിയക്കെതിരെയും പോർച്ചുഗൽ സൗഹൃദ മത്സരങ്ങൾ കളിക്കും.






































