സെവിയ്യക്കെതിരെ ജയം നേടാന്‍ ഉറച്ച് റയല്‍ മാഡ്രിഡ്
യൂറോപ്പിലെ തന്നെ ഏറ്റവും ഫോമില്‍ ഉള്ള റയല്‍ മാഡ്രിഡ് തങ്ങളുടെ ജൈത്ര യാത്ര തുടരാന്‍ പോരിന് ഇറങ്ങും.കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ വലക്കാനൊക്കെതിരെ സമനില നേടിയതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ് റയല്‍ മാഡ്രിഡ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് സേവിയ്യക്കെതിരെ ആണ് റയല്‍ കളിയ്ക്കാന്‍ ഇറങ്ങുന്നത്.
റയല്‍ ഹോം ഗ്രൌണ്ട് ആയ സാൻ്റിയാഗോ ബെർണബ്യൂ മല്‍സരത്തിന് ആതിഥേയത്വം വഹിക്കും.നിലവില്‍ ലീഗ് പട്ടികയില്‍ റയലിന് ഒരു തരത്തിലും വെല്ലു വിളി ഉയര്താണ് പോന്ന ഒരു ടീം ലാലിഗയില്‍ ഇല്ല.രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ അഞ്ചു പോയിന്റുകള്‍ക്ക് പുറകില്‍ ആണ്.മുന്‍ റയല്‍ ഇതിഹാസം ആയ റാമോസ് റയലിനെതിരെ കളിക്കുന്നത് അതും സാൻ്റിയാഗോ ബെർണബ്യൂവില്‍ ആയത് കൊണ്ട് അല്പം നാടകീയ രംഗങ്ങള്‍ പ്രതീക്ഷിക്കാം.ബെലിങ്ഹാമിന്റെ അഭാവത്തില്‍ ഫോമില്‍ ഉള്ള റോഡ്രിഗോ,വിനീഷ്യസ്,ബ്രഹീം ഡിയാസ് എന്നിവര്‍ റയലിന്റെ ഇന്നതെ പ്രതീക്ഷ.






































