ടി 20 പരമ്പരയിലും അഫ്ഗാനിസ്താനേ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രീലങ്ക
ശ്രീലങ്ക – അഫ്ഗാന് t20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കും.ഇതിന് മുന്നേ നടന്ന രണ്ടു മല്‍സരങ്ങളിലും ശ്രീലങ്ക ജയം നേടിയതിനാല്‍ പരമ്പര 2-0 നു ശ്രീലങ്ക നേടി കഴിഞ്ഞു.അതിനാല്‍ ഇന്നതെ മല്‍സരത്തിന് പ്രസക്തി കുറവ് ആണ് .എന്നാല്‍ ഇതിന് മുന്നേ നടന്ന ടെസ്ട്, ഏകദിന പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്ത ശ്രീലങ്കന്‍ ടീമിന് ഇന്നതെ മല്‍സരത്തിലും ജയം നേടി കൊണ്ട് തങ്ങളുടെ ഈ പുത്തന്‍ ഫോം കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണു ലക്ഷ്യം.
ഇന്നതെ മല്‍സരം കഴിഞ്ഞാല്‍ ശ്രീലങ്കന്‍ ടീം ബംഗ്ലാദേശിലേക്ക് ടെസ്ട്,ഏകദിനം,ടി20 പരമ്പര കളിയ്ക്കാന്‍ പോയേക്കും.അഫ്ഗാന് ആണെങ്കില്‍ തങ്ങളുടെ താല്‍ക്കാലിക ഹോം ഗ്രൌണ്ട് ആയ യുഎഈയില്‍ വെച്ച് ഐര്‍ലന്‍ഡ് ടീമിനെ നേരിടാന്‍ പോകും.ഇതുവരെയുള്ള പ്രകടനം വെച്ച് നോക്കുകയാണ് എങ്കില്‍ ശ്രീലങ്കന്‍ ടീമിന് നേരെ ആകപ്പാടെ വെല്ലുവിളി ഉയര്‍ത്താന്‍ ഈ അഫ്ഗാന് ടീമിന് കഴിഞ്ഞത് ആദ്യ t20 മല്‍സരത്തില്‍ ആണ്.എന്നാല്‍ അന്നത്തെ മല്‍സരത്തില്‍ നാല് റണ്‍സ് കൂടി ബാക്കിയുള്ളപ്പോള്‍ അവരുടെ പോരാട്ടം നിലച്ചു.






































