ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി
വെള്ളിയാഴ്ച റാഞ്ചിയിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു.പരമ്പരയുടെ ദൈർഘ്യവും സമീപകാലത്ത് അദ്ദേഹം കളിച്ച ക്രിക്കറ്റിൻ്റെ അളവും കണക്കിലെടുത്താണ് തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.അതേസമയം, നാലാം ടെസ്റ്റിൽ നിന്ന് കെഎൽ രാഹുലിനെയും പുറത്താക്കി.
അവസാന ടെസ്റ്റിന് മുന്‍പ് താരത്തിനു ഫിറ്റ്നസിലേക്ക് മടങ്ങി വരാന്‍ കഴിയും എന്നു തെളിഞ്ഞാല്‍ താരത്തിനു അവസരം നല്‍കും എന്നും ബിസിസിഐ വെളിപ്പെടുത്തി.രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്തായ മുകേഷ് കുമാർ റാഞ്ചിയിൽ ടീമിനൊപ്പം ചേർന്നു.വർക്ക് ലോഡ് മാനേജ്മെൻ്റിൻ്റെ ഭാഗമായി, വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ നിന്ന് ഇന്ത്യ മുഹമ്മദ് സിറാജിന് വിശ്രമം നൽകിയിരുന്നു.അടുത്ത ടെസ്റ്റില്‍ ജയം നേടാന്‍ കഴിഞ്ഞില്ല എങ്കില്‍ അഞ്ചാം ടെസ്റ്റില്‍ ബുമ്രയുടെ സേവനം ഇന്ത്യക്ക് ആവശ്യമായി വന്നേക്കും.






































