സിറാജിന്‍റെ തീയുണ്ടകള്‍ക്ക് മറുപടി ഇല്ലാതെ ഇംഗ്ലിഷ് ബാറ്റിങ് പട !!!
രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളും (104 റിട്ടയേർഡ് ഹേര്‍ട്ട്) ശുഭ്‌മാൻ ഗില്ലും (65 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നു.മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ട്ടത്തില്‍ 196 റണ്‍സ് എടുത്തിട്ടുണ്ട്.നിലവില്‍ ടീം ഇന്ത്യ 322 റണ്‍സിന്‍റെ ലീഡ് നിലനിര്‍ത്തുന്നുണ്ട്.രജത് പട്ടിദാര്‍ (0),ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ രോഹിത്(19 റണ്‍സ് ) എന്നിവരുടെ വിക്കറ്റുകള്‍ ആണ് ഇന്ത്യക്ക് നഷ്ട്ടം ആയത്.
മൂന്നാം ദിനം ശക്തമായ നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിന് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.95 റണ്‍സിനുള്ളില്‍ എട്ട് വിക്കറ്റ് നഷ്ട്ടപ്പെടുത്തിയ അവര്‍ ഒരു ചേര് പോരാട്ടം കാഴ്ചവെക്കാന്‍ കഴിയാതെ ആണ് കീഴടങ്ങിയത്.ഇന്നലെ മാത്രം നാല് വിക്കറ്റ് നേടിയ സിറാജ് ഇന്ത്യക്ക് വേണ്ടി ബ്ലിങ്ങില്‍ തിളങ്ങിയത്.ബെന്‍ സ്റ്റോക്ക്സ് മാത്രമാണു ഇന്നലെ അല്പം എങ്കിലും ഇന്ത്യന്‍ ബോളര്‍മാരെ പ്രതിരോധിച്ചു നിന്നത്.രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യാന്‍ വന്ന ഇന്ത്യന്‍ ടീമിന് തുടക്കത്തില്‍ തന്നെ രോഹിതിനെ നഷ്ട്ടപ്പെട്ടു എങ്കിലും ഗില്‍ – ജൈസ്വാല്‍ സഖ്യം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി.സ്കോര്‍ 191 ല്‍ നില്‍ക്കേ സെഞ്ചുറി നേടിയ ജൈസ്വാളിന് പുറം വേദന മൂലം കളം വിടേണ്ടി വന്നത്.ശേഷം വന്ന പട്ടിദാറിന് ഒരു റണ്‍സ് പോലും നേടാന്‍ കഴിഞ്ഞില്ല.ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഗിലിനൊപ്പം കുല്‍ദീപ് യാദവ് ആണ് ക്രീസില്‍ നില്‍ക്കുന്നത്.