സോസിദാദിനെ മറികടന്ന് പിഎസ്ജി ; പുതിയ റെകോര്‍ഡ് സ്വന്തം ആക്കി എംബാപ്പെ
കൈലിയൻ എംബാപ്പെയുടെയും ബ്രാഡ്ലി ബാർകോളയുടെയും രണ്ടാം പകുതിയിലെ ഗോളുകൾ റയല്‍ സോസിദാദിനെതിരെ ജയം നേടാന്‍ പിഎസ്ജിയെ സഹായിച്ചിരിക്കുന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി എങ്കിലും മല്‍സരത്തില്‍ ആകപ്പാടെ സ്പാനിഷ് ക്ലബില്‍ നിന്നും വിവിധ സമയത്ത് ഭീഷണി നേരിട്ട് , അത് അതിജീവിച്ചതിന് ശേഷം ആണ് ഫ്രഞ്ച് ക്ലബ് വിജയം കരസ്ത്ഥം ആക്കിയത്.
ആദ്യ പകുതിയില്‍ സോസിദാദ് പിഎസ്ജിയെ ശരിക്കും വട്ടം കറക്കി.എന്നാല്‍ രണ്ടാം പകുതിയില്‍ ഉസ്മാന് ഡേമ്പലെയുടെ കോണര്‍ കിക്ക് ഒരു ഗോളില്‍ ആണ് പര്യവസാനിച്ചത്.ആ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ 10 ഹോം മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായി എംബാപ്പെ മാറി.അതോടെ കളിയുടെ നിയന്ത്രണം പിഎസ്ജി ഏറ്റെടുത്തു, എഴുപതാം മിനിറ്റിൽ ഗോൾകീപ്പർ അലക്സ് റെമിറോയുടെ കാലുകള്‍ക്ക് ഇടയിലൂടെ പന്ത് ഉരുട്ടി വിട്ടു കൊണ്ട് ബാർകോള പാരിസ് ക്ലബിന്റെ ലീഡ് ഉയർത്തി.മാര്‍ച്ച് ആറിന് ആണ് രണ്ടാം ലെഗ്.






































