മ്യൂണിക്കിന് ഇത് എന്തു പറ്റി ???
ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ മ്യൂണിക്കിനെ ഞെട്ടിച്ച് കൊണ്ട് ഒരു ഗോള്‍ വിജയം നേടി ലാസിയോ.ബുണ്ടസ്ലിഗയില് ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ബയേണ്‍ മ്യൂണിക്കിന് ഇത് ഒരു ഇരട്ട കുരുക്ക് ആയി മാറി കൊണ്ടിരിക്കുകയാണ്.സിറോ ഇമ്മൊബൈൽ 69-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആണ് ലാസിയോക്ക് വിജയം സമ്മാനിച്ചത്.
ഗുസ്താവ് ഇസക്സണിനെ മ്യൂണിക്ക് ഫോര്‍വേഡ് ദയോത് ഉപമെക്കാനോ ഫൌള് ചെയ്തത് മൂലം ആണ് ലാസിയോക്ക് പെനാല്‍റ്റി ലഭിച്ചത്.ഫൌള് കമ്മിറ്റ് ചെയ്ത താരത്തിനെ അപ്പോള്‍ തന്നെ റെഡ് കാര്‍ഡ് നല്കി റഫറി മല്‍സരത്തില്‍ നിന്നും പറഞ്ഞുവിട്ടു.ചാംപ്യന്‍സ് ലീഗിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് പോലും നേടാന്‍ ആവാതെ മ്യൂണിക്ക് വിയര്ത്തിട്ടുള്ളത് ഇത് ആദ്യം ആയാണ്.മാര്‍ച്ച് 6 നു അലിയന്‍സ് അരീനയില്‍ വെച്ച് നടക്കാന്‍ പോകുന്ന രണ്ടാമത്തെ ലെഗില്‍ അതീവ സമ്മര്ദവുമായിട്ടായിരിക്കും മ്യൂണിക്കും കോച്ച് ടൂഷലും കളിയ്ക്കാന്‍ ഇറങ്ങുന്നത്.






































