ലാലിഗയില്‍ തങ്ങളുടെ പിടി മുറുക്കാന്‍ ബാഴ്സലോണ
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഗ്രാനഡയെ തങ്ങളുടെ പുതിയ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിലേക്ക് ബാഴ്സലോണ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യം ഇടുന്ന ബാഴ്സലോണ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ്.
സാവിയുടെ പുറത്തു പോകല്‍ , പുതിയ മാനേജരെ തിരയുന്ന മാനേജ്മെന്റ് , എന്നിങ്ങനെ ബാഴ്സലോണയില്‍ നിലവില്‍ പല കാര്യങ്ങളും ഒരു വശത്ത് കൂടി നടന്നു പോകുന്നുണ്ട്.വളരെ ദുര്‍ഭലം ആയ പ്രതിരോധം കാറ്റലൂണിയന്‍ ക്ലബിനെ ഏറെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്ന കാഴ്ച്ച നമ്മള് കണ്ടതാണ്.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ക്രിസ്റ്റ്യന്സണെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയി കളിപ്പിച്ച് കൊണ്ട് സാവി ടീമിന് സ്ഥിരത കൈവശം വരുത്തിയിരിക്കുന്നു.ഇന്നതെ മല്‍സരത്തിലും കൂണ്ടെയെ വിങ്ങ് ബാക്ക് ആയും ക്രിസ്റ്റ്യന്‍സനെ മിഡ്ഫീല്‍ഡിലും അതുപോലെ പ്രതിരോധത്തില്‍ കുബാര്‍സിയും അറൂഹോയും തുടരും.