പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റെസിന്‍ കൊഴുപ്പ് കൂട്ടാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ടൈറ്റില്‍ റേസ് കൊഴുക്കുമ്പോള്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വെല്ലുവിളി സൃഷ്ട്ടിച്ച് കൊണ്ട് ഇന്ന് ആഴ്സണലും യുദ്ധ മുഖത്തേക്ക്.ഇന്ന് നടക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ തങ്ങളുടെ ലണ്ടന്‍ എതിരാളികള്‍ ആയ വെസ്റ്റ് ഹാം യുണൈറ്റഡുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സംയമ ഏഴര മണിക്ക് വെസ്റ്റ് ഹാം ഹോം ഗ്രൌണ്ടില് ആണ് മല്‍സരം.
കഴിഞ്ഞ മല്‍സരത്തില്‍ ഏറെ പരീക്ഷിക്കപ്പെട്ടിട്ടും തന്റെ താരങ്ങള്‍ മികവ് പുലര്‍ത്തിയതില്‍ മാനേജര്‍ അര്‍ട്ടേട്ട ഏറെ സന്തോഷവാന്‍ ആണ്.ലിവര്‍പൂളിനെതിരെ നേടിയ 3- 1 വിജയം ആഴ്സണല്‍ ടീമിന് ഏറെ ആത്മവിശ്വാസം നല്കുന്നു.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഗണേര്‍സ് ടീം വെറും അഞ്ചു പോയിന്റുകള്‍ക്ക് മാത്രം ആണ് പുറകില്‍ ഉള്ളത്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയം നേടിയ ആഴ്സണല്‍ ടീമിന് ഇനിയുള്ള മല്‍സരങ്ങളിലും ഇതേ ഫോം തുടരേണ്ടത് നിര്‍ബന്ധം ആണ്.ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഇതിന് മുന്നേ വെസ്റ്റ് ഹാമുമായി നേരിട്ടപ്പോള്‍ അന്ന് പരാജയം ഏറ്റുവാങ്ങാന്‍ ആയിരുന്നു ആഴ്സണല്‍ ടീമിന്റെ വിധി.ഈഎഫ്എല്‍ കപ്പിലും അവരെ പുറത്താക്കിയത് വെസ്റ്റ് ഹാം ആണ്.ഇതുപോലെ രണ്ടു പരാജയങ്ങള്‍ക്ക് പ്രതികാരം വീട്ടാനുള്ള അവസരം ആണ് ആഴ്സണല്‍ ടീമിന് ലഭിച്ചിരിക്കുന്നത്.






































